കോഴിക്കോടിന്റെ ചരിത്രം തുടിക്കുന്ന 'സത്യത്തിന്റെ നഗരം'; റിഥം ഹൗസ് പെർഫോമിങ് സ്റ്റുഡിയോക്ക് ഉജ്ജ്വല തുടക്കം

കോഴിക്കോടിന്റെ ചരിത്രം തുടിക്കുന്ന 'സത്യത്തിന്റെ നഗരം'; റിഥം ഹൗസ് പെർഫോമിങ് സ്റ്റുഡിയോക്ക് ഉജ്ജ്വല തുടക്കം
കോഴിക്കോടിന്റെ ചരിത്രം തുടിക്കുന്ന 'സത്യത്തിന്റെ നഗരം'; റിഥം ഹൗസ് പെർഫോമിങ് സ്റ്റുഡിയോക്ക് ഉജ്ജ്വല തുടക്കം
Share  
2026 Apr 20, 09:40 AM
SAMUDRA
NISH
yoga

കോഴിക്കോടിന്റെ പ്രൗഢമായ ചരിത്രത്തെ വർത്തമാനകാലവുമായി കോർത്തിണക്കുന്ന 'ദി സിറ്റി ഓഫ് ട്രൂത്ത്' (സത്യത്തിന്റെ നഗരം) എന്ന ലൈവ് പെർഫോമിങ് ഷോയോടെ മലബാറിലെ ആദ്യ പെർഫോമിങ് ആർട്ട് സ്റ്റുഡിയോയായ റിഥം ഹൗസിന് തുടക്കമായി. പതിമൂന്നാം നൂറ്റാണ്ട് മുതലുള്ള നഗരത്തിന്റെ നാൾവഴികൾ വിവരിച്ച അരമണിക്കൂർ നീണ്ട ആദ്യ പ്രദർശനം കാണികൾ ആവേശത്തോടെയാണ് വരവേറ്റത്. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് റിഥം ഹൗസിന്റെ ഉദ്ഘാടനം നിർവഹിച്ചു.


അഹമ്മദ് ദേവർകോവിൽ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേയർ ഒ. സദാശിവൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. അത്യാധുനിക സാങ്കേതികവിദ്യയുടെ പശ്ചാത്തലത്തിൽ നാടകവും മറ്റ് കലാപ്രകടനങ്ങളും അവതരിപ്പിക്കാൻ കോഴിക്കോട് ഒരുങ്ങിയ ഈ സ്ഥിരം വേദിയുടെ അടുത്ത പ്രദർശനം ജൂലൈ മാസത്തിലായിരിക്കും നടക്കുക. റിഥം ഹൗസ് സി.ഇ.ഒ അബ്ദുൾ മജീദ്, വി.കെ.സി. മമ്മദ്കോയ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സംസാരിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA