ബസ് ജീവനക്കാരന് മർദനം: ഫറോക്കിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

ബസ് ജീവനക്കാരന് മർദനം: ഫറോക്കിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
ബസ് ജീവനക്കാരന് മർദനം: ഫറോക്കിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
Share  
2026 Apr 20, 09:28 AM
SAMUDRA
NISH
yoga

കോഴിക്കോട്: കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് ബസ് ഡ്രൈവറെ ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് ഫറോക്കിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി. ന്യൂ സ്റ്റാർ ബസ് ഡ്രൈവർ അർഷാദിനാണ് മർദനമേറ്റത്. പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


​ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. നാലംഗ സംഘമാണ് അർഷാദിനെ ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. ആക്രമണത്തിൽ പ്രതിഷേധിച്ചും പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടുമാണ് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചത്. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് തൊഴിലാളികൾ. മിന്നൽ പണിമുടക്ക് ഈ റൂട്ടിലെ യാത്രക്കാരെ ഏറെ വലച്ചു. കസബ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA