പയ്യന്നൂർ : 5ൗണിലും സമീപപ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമായി. വ്യാപാരസ്ഥാപനങ്ങൾ, ആസ്പത്രി, സർക്കാർ ഓഫീസുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം നായകൾ അലഞ്ഞുനടക്കുകയാണ്. രാത്രിയിൽ പഴയ ബസ്സ്റ്റാൻഡിലടക്കം തെരുവുനായകൾ വിഹരിക്കുകയാണ്.
ടൗണിലെ സ്കൂളുകൾ, പയ്യന്നൂർ ഗവ. ആസ്‌പത്രി പരിസരം, മൂരിക്കൊവ്വൽ, തായിനേരി കുറിഞ്ഞി ക്ഷേത്രത്തിന് സമീപം, പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രപരിസരം എന്നിവിടങ്ങളിലെല്ലാം തെരുവുനായ്ക്കൾ അലഞ്ഞുതിരിയുകയാണ്.
ഇരുചക്രവാഹനയാത്രക്കാരെ തെരുവുനായ്ക്കൾ ഓടിച്ച് അപകടത്തിൽപ്പെടുത്തുന്നുമുണ്ട്. വളർത്തുമൃഗങ്ങളെയും ഇവ ആക്രമിക്കുന്നുണ്ട്.
പ്രഭാതസവാരിക്കാർ, പാൽ, പത്ര വിതരണക്കാരും മറ്റ് ജോലിക്കു പോകുന്നവരും ഭീഷണിയിലാണ്.
പ്രശ്നം പരിഹരിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തെരുവുനായകളുടെ വന്ധ്യംകരണം പയ്യന്നൂരിൽ നടപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















