അധിനിവേശസസ്യങ്ങളെ വനഭൂമിയിൽനിന്ന് പിഴുതുമാറ്റി പ്രകൃതിസ്നേഹികൾ

അധിനിവേശസസ്യങ്ങളെ വനഭൂമിയിൽനിന്ന് പിഴുതുമാറ്റി പ്രകൃതിസ്നേഹികൾ
അധിനിവേശസസ്യങ്ങളെ വനഭൂമിയിൽനിന്ന് പിഴുതുമാറ്റി പ്രകൃതിസ്നേഹികൾ
Share  
2026 Apr 20, 09:03 AM
SAMUDRA
NISH
yoga

തേക്കടി വന്യജീവി സങ്കേതങ്ങളിലെ ജൈവവൈവിധ്യത്തിന് ഭീഷണിയാകുന്ന അധിനിവേശ സസ്യങ്ങളെ നിർമാർജനം ചെയ്യുന്നതിനായി പെരിയാർ ടൈഗർ റിസർവിൽ ഇക്കോ റെസ്റ്റൊറേഷൻ ക്യാമ്പ് നടത്തി. 'എർത്തിങ് നേച്ചർ ഫൗണ്ടേഷൻ' എന്ന എൻ.ജി.ഒ.യുടെ നേതൃത്വത്തിൽ കേരളത്തിലുടനീളമുള്ള 27 സന്നദ്ധ പ്രവർത്തകരാണ് ഈ സംരക്ഷണ പ്രവർത്തനത്തിൻ്റെ ഭാഗമായത്.


ക്യാമ്പ് പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്‌ടർ ആർ. ലക്ഷ്മി ഉദ്ഘാടനം ചെയ്‌തു. വനത്തിൻ്റെ സ്വാഭാവിക ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിൽ ജനകീയ പങ്കാളിത്തത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് അവർ സംസാരിച്ചു. വന്യജീവികളുടെ ആഹാരശൃംഖലയെയും തദ്ദേശീയ സസ്യങ്ങളുടെ വളർച്ചയെയും തടസ്സപ്പെടുത്തുന്ന സെന്ന, യുപ്പറ്റോറിയം, രക്തപുഷ്‌പം, സിംഗപ്പൂർ ഡെയ്‌സി തുടങ്ങിയ അധിനിവേശ സസ്യങ്ങളാണ് സന്നദ്ധ പ്രവർത്തകർ വനത്തിനുള്ളിൽനിന്ന് നീക്കം ചെയ്തത്. കഠിനമായ വേനൽചൂടിനെ അവഗണിച്ച് പ്രകൃതിസംരക്ഷണത്തിനായി ഒത്തുചേർന്ന ഈ സംഘം കാടിൻ്റെ പച്ചപ്പ് നിലനിർത്താനുള്ള വലിയൊരു ദൗത്യത്തിനാണ് നേതൃത്വം നൽകിയത്. പെരിയാർ ടൈഗർ റിസർവിലെ ഉദ്യോഗസ്ഥരും എർത്തിങ് നേച്ചർ ഫൗണ്ടേഷൻ ഭാരവാഹികളും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. വരുംദിവസങ്ങളിലും സമാനമായ പ്രവർത്തനങ്ങൾ വനമേഖലയിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA