ലൈംഗികാതിക്രമവും സാമ്പത്തിക തട്ടിപ്പും: കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി അതുലിനെതിരെ കേസ്

ലൈംഗികാതിക്രമവും സാമ്പത്തിക തട്ടിപ്പും: കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി അതുലിനെതിരെ കേസ്
ലൈംഗികാതിക്രമവും സാമ്പത്തിക തട്ടിപ്പും: കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി അതുലിനെതിരെ കേസ്
Share  
2026 Apr 19, 12:18 PM
SAMUDRA
NISH
yoga

കണ്ണൂർ: ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിൽ കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി അതുലിനെതിരെ പോലീസ് കേസെടുത്തു. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചതിനും വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചതിനുമാണ് കേസ്. കണ്ണൂർ വനിതാ പോലീസാണ് അതുലിനെതിരെ നടപടി സ്വീകരിച്ചത്.


കെ.എസ്.യു പ്രവർത്തകയായ യുവതിയാണ് പരാതി നൽകിയിരിക്കുന്നത്. 2018 മുതൽ അതുലുമായി സൗഹൃദമുണ്ടെന്നും ഈ വർഷം ഒരു യാത്രയ്ക്കിടെ ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്നും പരാതിയിൽ പറയുന്നു. കൂടാതെ വിവിധ ഘട്ടങ്ങളിലായി 1,60,000 രൂപ വാങ്ങി വഞ്ചിച്ചതായും പരാതിയിലുണ്ട്.


മുഖ്യമന്ത്രിക്കും സിറ്റി പോലീസ് കമ്മീഷണർക്കും യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതിയുമായി മുന്നോട്ടുപോയാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി തന്നെ പിന്തിരിപ്പിക്കാൻ ശ്രമം നടന്നതായും യുവതി വെളിപ്പെടുത്തി. നിലവിൽ എം.സി അതുൽ ഒളിവിലാണെന്നാണ് വിവരം. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA