മുക്കത്തെ എം.ഡി.എം.എ വേട്ട: അന്വേഷണത്തിന് പ്രത്യേക സംഘം

മുക്കത്തെ എം.ഡി.എം.എ വേട്ട: അന്വേഷണത്തിന് പ്രത്യേക സംഘം
മുക്കത്തെ എം.ഡി.എം.എ വേട്ട: അന്വേഷണത്തിന് പ്രത്യേക സംഘം
Share  
2026 Apr 19, 08:44 AM
SAMUDRA
NISH
yoga

​മുക്കം: മുക്കത്ത് ഏകദേശം മൂന്ന് കിലോയോളം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. താമരശ്ശേരി ഡിവൈ.എസ്.പി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ലഹരിമരുന്നിന്റെ ഉറവിടം, വിതരണ ശൃംഖലയിലെ കൂട്ടുപ്രതികൾ, സാമ്പത്തിക സ്രോതസ്സ് എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ലഹരിമരുന്ന് കടത്തിന് പിന്നിൽ അന്തർസംസ്ഥാന ബന്ധങ്ങളുണ്ടെന്ന് വ്യക്തമായതോടെ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.


​കേസിൽ പിടിയിലായ പ്രധാന പ്രതി മുക്കം പൂളപ്പൊയിൽ സ്വദേശി പി. മുഹമ്മദ് ഹനീഫയെ (36) കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡി അപേക്ഷ നൽകി. നിലവിൽ വടകര നാർക്കോട്ടിക് കോടതിയിൽ റിമാൻഡിൽ കഴിയുകയാണ് ഇയാൾ. പോത്ത് കച്ചവടത്തിന്റെ മറവിലാണോ ലഹരി വ്യാപാരം നടന്നതെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ഏപ്രിൽ രണ്ടിന് നടന്ന റെയ്ഡിൽ ഹനീഫയോടൊപ്പം കോഴിക്കോട് ബേപ്പൂർ സ്വദേശിനി റെയ്ഹാനത്തും (45) പിടിയിലായിരുന്നു.


​മുക്കം അഗസ്ത്യൻമൂഴിയിൽ വെച്ച് ഹനീഫയിൽ നിന്ന് 517 ഗ്രാം എം.ഡി.എം.എ പിടികൂടിയതാണ് കേസിലെ വഴിത്തിരിവായത്. തുടർന്ന് ഇയാളുടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് ബാക്കി മയക്കുമരുന്നും കണ്ടെടുത്തത്. നോട്ടെണ്ണുന്ന യന്ത്രം, പാക്കിംഗ് കവറുകൾ, ഇലക്ട്രോണിക് ത്രാസുകൾ എന്നിവ വീട്ടിൽ നിന്ന് കണ്ടെത്തിയത് വലിയൊരു ലഹരി വിതരണ കേന്ദ്രമാണിതെന്ന് സൂചിപ്പിക്കുന്നു. ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് പ്രതി ലഹരി എത്തിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം. കോഴിക്കോട് റൂറൽ എസ്.പി. ടി. ഫറാഷിന്റെ നിർദ്ദേശപ്രകാരം ഡാൻസാഫ് സംഘവും മുക്കം പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പരിസരപ്രദേശങ്ങളിലെ ലഹരി വിതരണക്കാരെ സംബന്ധിച്ച നിർണായക വിവരങ്ങൾ പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA