കൽപ്പറ്റ: ദുരിതബാധിതർക്കായി വീട് നിർമിക്കാൻ സർക്കാർ ആർക്കും സ്ഥലം വാഗ്ദാനം ചെയ്തിട്ടില്ലെന്ന് റവന്യൂമന്ത്രി കെ. രാജൻ. കൽപ്പറ്റയിലെ ടൗൺഷിപ്പ് പ്രദേശം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി ആവശ്യപ്പെട്ട് എവിടെയാണ് കത്ത് നൽകിയതെന്ന് വ്യക്തമാക്കാൻ യുഡിഎഫ് നേതാക്കൾക്ക് സാധിച്ചിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒരു ഏജൻസി മുഖേന വീടുകൾ നിർമിക്കാനാണ് തീരുമാനിച്ചത്. ഇതിനോട് സഹകരിക്കുമെന്ന് അറിയിച്ച മുസ്ലിം ലീഗ് പിന്നീട് സ്വന്തമായി ഭൂമി വാങ്ങുകയായിരുന്നു. കോൺഗ്രസിന് മാത്രം സർക്കാർ ഭൂമി നൽകുമെന്ന് അവർ തെറ്റിദ്ധരിച്ചോ എന്ന് അറിയില്ല. നിലവിൽ സർക്കാരിന്റെ പക്കൽ ആവശ്യത്തിന് റവന്യൂ ഭൂമിയില്ലെന്നും പണം നൽകി വാങ്ങിയ ഭൂമി എങ്ങനെയാണ് മറ്റുള്ളവർക്ക് വിട്ടുകൊടുക്കുകയെന്നും മന്ത്രി ചോദിച്ചു.
ജനങ്ങളിൽ നിന്ന് പണം പിരിച്ച കോൺഗ്രസ്, സ്ഥലം വാങ്ങി കല്ലിട്ടതല്ലാതെ നിർമാണത്തിൽ പുരോഗതിയൊന്നും കാണിക്കാത്തത് എന്തുകൊണ്ടെന്ന് മറുപടി പറയണം. സ്വന്തം കക്ഷി ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിൽ നിന്ന് പ്ലാൻ അംഗീകാരം വേഗത്തിൽ ലഭിക്കുമെന്നിരിക്കെ, പണമില്ലെന്ന് പറഞ്ഞ് പണി വൈകിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. യാഥാർഥ്യം മറച്ചുവെച്ച് ഏകപക്ഷീയമായ വാർത്തകൾ പ്രചരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















