പന്തീരാങ്കാവ്: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള മേൽപ്പാലത്തിന് സമീപം പന്തീരാങ്കാവ് ജങ്ഷനിൽ വാഹനക്കുരുക്ക് രൂക്ഷമാകുന്നു. സർവീസ് റോഡിലെ പണികൾ പലയിടത്തും അപൂർണ്ണമായി തുടരുന്നതാണ് ഗതാഗത തടസ്സത്തിന് പ്രധാന കാരണമാകുന്നത്. ഇതിനുപുറമെ, ദേശീയപാതയിലെ ടോൾ ലാഭിക്കാനായി വലിയൊരു വിഭാഗം വാഹനങ്ങൾ ഇടറോഡുകൾ വഴി സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതും ജങ്ഷനിലെ തിരക്ക് വർദ്ധിപ്പിക്കുന്നു. ഇടുങ്ങിയ പാതകളിൽ വാഹനങ്ങൾ കുടുങ്ങുന്നതോടെ മണിക്കൂറുകളോളമാണ് യാത്രക്കാർ ദുരിതത്തിലാവുന്നത്. പണികൾ വേഗത്തിൽ പൂർത്തിയാക്കി ഗതാഗതം സുഗമമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















