താമരശ്ശേരി: നവീകരണം പൂർത്തിയാക്കി മാസങ്ങൾ തികയും മുൻപേ താമരശ്ശേരി ചുരത്തിലെ പ്രധാന വളവുകൾ വീണ്ടും തകർച്ചയുടെ പാതയിൽ. ഇന്റർലോക്ക് കട്ടകൾ പാകിയ കൊടുംവളവുകളിൽ രൂപപ്പെട്ട വൻ ഗർത്തങ്ങൾ യാത്രക്കാർക്ക് വലിയ ഭീഷണിയാവുകയാണ്. രണ്ട്, നാല് ഹെയർപിൻ വളവുകളിലാണ് റോഡ് ഏറെയും തകർന്നിരിക്കുന്നത്.
ദേശീയപാതയിലെ ഈ കുഴികളിൽ വീണ് ഇരുചക്രവാഹന യാത്രക്കാർക്ക് നിയന്ത്രണം നഷ്ടപ്പെടുന്നത് ഇപ്പോൾ പതിവായിട്ടുണ്ട്. വലിയ വാഹനങ്ങൾ കുഴിയിൽ ചാടി ആക്‌സിൽ ഒടിയുന്നതും യന്ത്രത്തകരാറുകൾ സംഭവിക്കുന്നതും കാരണം മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് ചുരത്തിൽ അനുഭവപ്പെടുന്നത്. തെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ ഈ അപകടക്കുഴികൾ തിരിച്ചറിയാൻ കഴിയാത്തത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.
വയനാട് ഭാഗത്തുനിന്ന് താഴേക്ക് വരുന്ന വാഹനങ്ങളാണ് രണ്ടാം വളവിലെ ഗർത്തത്തിൽ പെടുന്നത്. വലിയ വാഹനങ്ങൾക്ക് പിന്നാലെ എത്തുന്ന ചെറുകിട വാഹനങ്ങൾക്ക് പെട്ടെന്ന് കുഴി ദൃശ്യമാകാത്തത് അപകടങ്ങൾ വർദ്ധിപ്പിക്കുന്നു. നാലാം വളവിലും മൂന്ന് മീറ്ററോളം വീതിയിൽ ഇന്റർലോക്ക് കട്ടകൾ ഇളകിമാറിയ നിലയിലാണ്. ഭാരവാഹനങ്ങളുടെ ചക്രങ്ങൾ കുഴിയിൽ അകപ്പെട്ട് കറങ്ങുന്നത് റോഡിന്റെ തകർച്ച വേഗത്തിലാക്കുന്നുണ്ട്. ഒൻപതാം വളവിലും സമാനമായ രീതിയിൽ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ ചുരത്തിൽ വലിയ രീതിയിലുള്ള അറ്റകുറ്റപ്പണികൾ നടന്നുവെങ്കിലും വളവുകളിൽ ടാറിംഗിന് പകരം ഇന്റർലോക്ക് നൽകിയതാണ് തകർച്ചയ്ക്ക് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















