സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; ചൂടിൽ വെന്തുരുകി കേരളം

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; ചൂടിൽ വെന്തുരുകി കേരളം
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; ചൂടിൽ വെന്തുരുകി കേരളം
Share  
2026 Apr 18, 09:35 PM
SAMUDRA
NISH
yoga

തിരുവനന്തപുരം: കേരളത്തിൽ കടുത്ത ഉഷ്ണതരംഗം തുടരുന്നതിനിടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്വകാല റെക്കോര്ഡിലെത്തി. ഇന്നലെ മാത്രം 116.11 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ചരിത്രത്തിലാദ്യമായാണ് പ്രതിദിന ഉപഭോഗം ഇത്രയും ഉയർന്ന അളവിൽ എത്തുന്നത്. വൈകുന്നേരത്തെ പീക്ക് സമയത്തെ ഉപയോഗവും റെക്കോർഡ് ഭേദിച്ചു.


​ഇന്നലെ വൈകുന്നേരം വൈദ്യുതി ആവശ്യകത 6013 മെഗാവാട്ടായി ഉയർന്നു. 2026 ഏപ്രിൽ 14-ന് രേഖപ്പെടുത്തിയ 6012 മെഗാവാട്ട് എന്ന റെക്കോർഡാണ് ഇതോടെ മറികടന്നത്. വ്യാഴാഴ്ച 113.44 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. കടുത്ത ചൂടിനെത്തുടർന്ന് എസി, ഫാൻ എന്നിവയുടെ അമിതമായ ഉപയോഗവും പാചകവാതക ലഭ്യതക്കുറവ് മൂലം വൈദ്യുതിയെ ബദൽ മാർഗമായി ആശ്രയിച്ചതുമാണ് ഈ വർധനവിന് കാരണമായത്. നിലവിലെ പ്രതിസന്ധി മറികടക്കാൻ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുമെന്ന് കെ.എസ്.ഇ.ബി. വ്യക്തമാക്കിയിട്ടുണ്ട്.


​അതേസമയം, കേരളത്തിൽ കനത്ത ചൂട് തുടരുകയാണ്. പാലക്കാട് ഇന്നലെ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. ഇത് സാധാരണയേക്കാൾ 3.5 ഡിഗ്രി കൂടുതലാണ്. കോട്ടയത്ത് 38 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ വരും ദിവസങ്ങളിലും അത്യുഷ്ണം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.


​ചൂടും ഈർപ്പവും നിറഞ്ഞ അന്തരീക്ഷം നിലനിൽക്കുന്നതിനാൽ വെയിലേൽക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. തിങ്കളാഴ്ച വരെ കനത്ത ചൂട് തുടരുമെങ്കിലും ഇടുക്കി മുതൽ തെക്കോട്ടുള്ള ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA