കുറ്റിപ്പുറം : ദേശീയപാത 66 ആറുവരിപ്പാതയ്ക്കായി കുറ്റിപ്പുറത്ത് നിർമിച്ച പുതിയ കോമ്പോസിറ്റ് ഗർഡർ റെയിൽവേ മേൽപ്പാലം ശനിയാഴ്ച്‌ച ഗതാഗതത്തിനായി തുറന്നുകൊടുക്കും. ഇതോടെ കുറ്റിപ്പുറം ഹൈവേ ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
കഴിഞ്ഞ ഡിസംബർ 17-നാണ് നിലവിലെ മേൽപ്പാലത്തിനു സമീപം പുതിയ മേൽപ്പാല നിർമാണത്തിനായി കോമ്പോസിറ്റ് ഗർഡർ സ്ഥാപിച്ചത്. റെയിൽവേ മേൽപ്പാലത്തിന്റെ റെയിൽപ്പാതയ്ക്ക് മുകളിലൂടെ കടന്നുപോകുന്ന ഭാഗത്ത് സ്ഥാപിച്ച 'റ' അകൃതിയിലുള്ളതാണ് കോമ്പോസിറ്റ് ഗർഡർ.
ഗർഡറിന് 63.7 മീറ്റർ നീളവും 16 മീറ്റർ വീതിയുമാണുള്ളത്. നിലവിലെ റെയിൽപ്പാതയ്ക്ക് മുകളിൽ ഏഴ് മീറ്റർ ഉയരത്തിലാണ് കോമ്പോസിറ്റ് ഗർഡർ സ്ഥാപിച്ചിരിക്കുന്നത്. സ്റ്റീലും കോൺക്രീറ്റും സമ്മിശ്രമായി ഉപയോഗിച്ചാണ് കോമ്പോസിറ്റ് ഗർഡർ നിർമിച്ചിരിക്കുന്നത്.
കോമ്പോസിറ്റ് ഗർഡറിൻ്റെ വാഹനങ്ങൾ സഞ്ചരിക്കുന്ന ഭാഗമാണ് കോൺക്രീറ്റിൽ നിർമിച്ചിരിക്കുന്നത്. ബാക്കി ഭാഗങ്ങളെല്ലാം സ്റ്റീലിൽ ആണ് നിർമിച്ചിരിക്കുന്നത്.
ഏഴ് മാസം സമയമെടുത്തായിരുന്നു നിർമാണം പൂർത്തിയായ കോമ്പോസിറ്റ് ഗർഡർ സ്ഥാപിച്ചത്. സംസ്ഥാനത്തെ ആദ്യത്തെ കോമ്പോസിറ്റ് ഗർഡർ റെയിൽവേ മേൽപ്പാലമാണ് കുറ്റിപ്പുറത്തേത്.
പഴയ റെയിൽവേ മേൽപ്പാലം അടച്ചിടും
കുറ്റിപ്പുറം : കുറ്റിപ്പുറത്തെ പുതിയ റെയിൽവേ മേൽപ്പാലം വാഹനഗതാഗതത്തിനായി ശനിയാഴ്‌ച തുറന്നുകൊടുക്കുന്ന സാഹചര്യത്തിൽ പഴയ റെയിൽവേ മേൽപ്പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.
മേൽപ്പാലം റബ്ബറൈസ് ചെയ്യൽ, തകർന്ന വശങ്ങളിലെ നടപ്പാതയും സുരക്ഷാഭിത്തിയും പുനർനിർമിക്കൽ എന്നിവയാണ് അറ്റകുറ്റപ്പണികളുടെ ഭാഗമായി പ്രധാനമായും നടക്കുക. അഞ്ച് ദിവസം ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും നിരോധിക്കും
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















