രാമനാട്ടുകര ആറുവരിപ്പാതയിലെ മേൽപ്പാലം എക്സിറ്റ് പോയിന്റിൽ നിയന്ത്രണം വിട്ട ചരക്കുലോറി മറിഞ്ഞു. വിഷുദിനത്തിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. തളിപ്പറമ്പിൽ നിന്നും തമിഴ്‌നാട്ടിലെ മധുരയിലേക്ക് പ്ലൈവുഡ് കയറ്റി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ മധുര സ്വദേശി സയ്യിദ് (34) പരിക്കുകളൊന്നുമില്ലാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
മേൽപ്പാലത്തിൽ നിന്നും സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ലോറിയുടെ പിൻചക്രങ്ങൾ പൊട്ടിയതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിന്റെ കിഴക്കുവശത്തേക്ക് മറിയുകയായിരുന്നു. സമീപത്തെ വൈദ്യുതത്തൂണിൽ തട്ടി ലോറി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തെത്തുടർന്ന് പ്ലൈവുഡ് കെട്ടുകൾ റഡരികിലേക്ക് ചിതറിവീണു. വഴിവിളക്കുകൾക്കും വൈദ്യുത ലൈനുകൾക്കും ചെറിയ രീതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















