ഭാരതപ്പുഴ പുനരുജ്ജീവനത്തിന്റെ ഒന്നാംഘട്ടം പൂർത്തിയായി

ഭാരതപ്പുഴ പുനരുജ്ജീവനത്തിന്റെ ഒന്നാംഘട്ടം പൂർത്തിയായി
ഭാരതപ്പുഴ പുനരുജ്ജീവനത്തിന്റെ ഒന്നാംഘട്ടം പൂർത്തിയായി
Share  
2026 Apr 17, 10:46 AM
SAMUDRA
NISH
yoga

ഷൊർണൂരിന്റെ സ്വപ്നപദ്ധതിയായ ഭാരതപ്പുഴ പുനരുജ്ജീവനത്തിന്റെ ഒന്നാംഘട്ട പ്രവൃത്തികൾ പൂർത്തിയായി വരികയാണ്. പദ്ധതിയുടെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി നഗരസഭാ അധ്യക്ഷ അഡ്വ. പി. നിർമ്മലയുടെ സാന്നിധ്യത്തിൽ ഈ മാസം ഇരുപതിനു മുൻപായി അവലോകനയോഗം ചേരും. ഇരുപത് കോടി രൂപയുടെ മൊത്തം പദ്ധതിയിൽ ഉൾപ്പെട്ട പുഴയോര സംരക്ഷണത്തിനായുള്ള ആദ്യഘട്ട നിർമാണങ്ങളാണ് ഇപ്പോൾ പൂർത്തിയാകുന്നത്.


​കോഴിക്കോട് എൻ.ഐ.ടി തയ്യാറാക്കിയ പദ്ധതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജലസേചന വകുപ്പാണ് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിന്റെ ഭാഗമായി കൊച്ചിൻ പാലം മുതൽ റെയിൽവേ മേൽപ്പാലം വരെ സംരക്ഷണഭിത്തി നിർമിച്ചുകഴിഞ്ഞു. ഇത് പുഴ കരകവിയുന്ന പ്രശ്നത്തിന് ശാശ്വതമായ പരിഹാരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരസഭ കൈമാറിയ അഞ്ച് കോടി രൂപയുടെ പ്രത്യേക വായ്പാ ഫണ്ട് ഉപയോഗിച്ചാണ് ഈ പ്രവർത്തനങ്ങൾ നടന്നത്.


​ബാക്കിയുള്ള 15 കോടി രൂപ കൂടി ലഭ്യമാകുന്നതോടെ വൻതോതിലുള്ള ടൂറിസം വികസന പദ്ധതികളാണ് നഗരസഭ ലക്ഷ്യമിടുന്നത്. തടയണയെ ബന്ധിപ്പിച്ചുള്ള കയാക്കിങ്, കൊച്ചിൻ പാലം മുതൽ തടയണ വരെ നീളുന്ന നടപ്പാത, ചില്ലുപാലം, കുട്ടികൾക്കായുള്ള വലിയ പാർക്ക്, കുളിക്കാനായി പ്രത്യേകം സജ്ജീകരിച്ച കടവുകൾ എന്നിവ ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. ജലസേചന വകുപ്പിനും എൻ.ഐ.ടി.ക്കുമായി പദ്ധതിയുടെ പ്രാഥമിക ഘട്ടത്തിനായുള്ള തുക ഇതിനോടകം തന്നെ കൈമാറിക്കഴിഞ്ഞു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA