കരിമണ്ണൂർ : വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന എം.ഡി.എം.എ.യുമായി മൂന്നുയുവാക്കൾ പിടിയിൽ. ഉടുമ്പന്നൂർ തൊട്ടിപ്പറമ്പിൽ ഫൈസൽ ജബ്ബാർ (33) ചിലവ് പാലക്കാട്ട് അജിൽ (29), അജിലിൻ്റെ സഹോദരൻ അഖിൽ (22) എന്നിവരാണ് പിടിയിൽ ആയത്. ഇവരിൽനിന്ന് 20 ഗ്രാം എം.ഡി.എം.എ.യും കണ്ടെടുത്തു.
തൊടുപുഴ ഡിവൈ.എസ്.പി.യുടെ സ്‌ക്വാഡും കരിമണ്ണൂർ പോലീസും ചേർന്നാണ് ഇവരെ ചൊവ്വാഴ്‌ച രാത്രി വൈകി കരിമണ്ണൂർ മാരാംപാറ ഭാഗത്തുനിന്ന് കസ്റ്റഡിയിൽ എടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു
എസ്.ഐ. ഷംസുദീൻ, എസ്.സി.പി.ഒ. ഹരീഷ് ബാബു, സി.പി.ഒ. മഹേഷ് രാജ് കരിമണ്ണൂർ പോലീസ് സ്റ്റേഷൻ എസ്.ഐ.മാരായ സൈദ് മുഹമ്മദ്, ബേബി ജോസഫ്, എസ്.സി.പി.ഒ. അൻസാർ അലിയാർ, ഡ്രൈവർ ശിഹാബുദീൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















