നിതിൻ രാജിന്റെ മരണം: ഡോ. റാമിനെ പുറത്താക്കാൻ മാനേജ്‌മെന്റ് തീരുമാനം

നിതിൻ രാജിന്റെ മരണം: ഡോ. റാമിനെ പുറത്താക്കാൻ മാനേജ്‌മെന്റ് തീരുമാനം
നിതിൻ രാജിന്റെ മരണം: ഡോ. റാമിനെ പുറത്താക്കാൻ മാനേജ്‌മെന്റ് തീരുമാനം
Share  
2026 Apr 16, 03:50 PM
SAMUDRA
NISH
yoga

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ആരോപണവിധേയനായ അനാട്ടമി വകുപ്പ് മേധാവി ഡോ. എം.കെ. റാമിനെ കോളജിൽ നിന്ന് പുറത്താക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചു. നിലവിൽ സസ്‌പെൻഷനിലുള്ള റാമിനെതിരെ കൂടുതൽ വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് നടപടി. പ്രതിഷേധിച്ച വിദ്യാർഥികളുമായി നടത്തിയ ചർച്ചയിലാണ് മാനേജ്‌മെന്റ് ഈ ഉറപ്പ് നൽകിയത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഡോ. റാം നിലവിൽ ഒളിവിലാണ്.


​റാമിനെ പുറത്താക്കണമെന്നും നിതിൻ രാജിന് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് ക്യാമ്പസിൽ വിദ്യാർഥികളുടെ വൻ പ്രതിഷേധം നടന്നു. ഡോക്ടർമാരുടെ ഔദ്യോഗിക വസ്ത്രമായ വൈറ്റ് കോട്ട് അഴിച്ചുവെച്ചായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. "അച്ഛന്റെയും അമ്മയുടെയും വിയർപ്പായ ഈ കോട്ടിൽ ആദ്യം കണ്ണീരും പിന്നീട് ചോരയുമാണ് പൊടിഞ്ഞത്" എന്ന വൈകാരികമായ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് അവർ പ്രകടനം നടത്തിയത്. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാർഥികളുടെ തീരുമാനം.


​പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ സംഘടനകളും പ്രതിഷേധം കടുപ്പിച്ചു. ഡോ. റാമിന്റെ എടക്കാടുള്ള ദന്തൽ ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയും ക്ലിനിക്കിന്റെ ബോർഡ് വലിച്ച് കീറി പോസ്റ്ററുകൾ പതിപ്പിക്കുകയും ചെയ്തു. ഇതേ ആവശ്യം ഉന്നയിച്ച് യൂത്ത് ലീഗ് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തിൽ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ എസ്എഫ്‌ഐ യൂണിറ്റ് രൂപീകരിച്ചു. സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പതാക ഉയർത്തിയാണ് യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. കേസിൽ പോലീസിന്റെ പ്രത്യേക സംഘം അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA