കേരളത്തിൽ വേനൽച്ചൂട് അസഹനീയമായി തുടരുന്നു. പാലക്കാട് ജില്ലയിൽ ഇന്ന് രേഖപ്പെടുത്തിയ 40 ഡിഗ്രി സെൽസ്യസാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ (37.9°C), കോട്ടയം (37.2°C), കൊച്ചി (36.3°C), തിരുവനന്തപുരം (36.2°C) എന്നിവിടങ്ങളിലും ചൂട് ക്രമാതീതമായി ഉയർന്നിരിക്കുകയാണ്. ചൂട് വർധിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് കടന്നു. ഇന്നലെ 6012 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിക്കപ്പെട്ടത്. ഏപ്രിൽ 13-ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടിന്റെ റെക്കോർഡാണ് ഇതോടെ മറികടന്നത്. ഉപഭോഗം കുതിച്ചുയരുന്നത് വൈദ്യുതി ബോർഡിനെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
അതേസമയം, വരാനിരിക്കുന്ന കാലവർഷം സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറവായിരിക്കുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ആശങ്ക വർധിപ്പിക്കുന്നു. പസഫിക് സമുദ്രം ചൂടുപിടിക്കുന്ന എൽനിനോ പ്രതിഭാസം മൺസൂൺ കാറ്റിനെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാലാണിത്. സാധാരണയായി ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള നാല് മാസങ്ങളിൽ ശരാശരി 87 സെന്റിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. ഇതിൽ കുറവുണ്ടായാൽ കൃഷി, വൈദ്യുത ഉത്പാദനം, കുടിവെള്ള വിതരണം എന്നീ മേഖലകളെ അത് സാരമായി ബാധിച്ചേക്കും. ചൂട് കടുക്കുന്നതിനൊപ്പം മഴ കുറയുമെന്ന വാർത്തയും സംസ്ഥാനത്തെ കടുത്ത പ്രതിസന്ധിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















