കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർ നേരിട്ട് ഇടപെട്ടു. സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന് ഗവർണർ നിർദ്ദേശം നൽകി. രാജ്ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ വി.സി വിഷയത്തിൽ പ്രാഥമിക റിപ്പോർട്ട് ഗവർണർക്ക് കൈമാറി. ആരോഗ്യ സർവ്വകലാശാല ഗവേർണിംഗ് കൗൺസിൽ അംഗം മേജർ ജനറൽ അജിത് നീലകണ്ഠന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി നാളെ കോളേജിലെത്തി വിദ്യാർത്ഥികളുടെ മൊഴിയെടുക്കുകയും വിശദമായ തെളിവെടുപ്പ് നടത്തുകയും ചെയ്യും.
കേസിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഡോ. എം.കെ. റാം, ഡോ. സംഗീത എന്നിവർ നിലവിൽ ഒളിവിലാണ്. ഇവർക്കായി പോലീസ് അന്വേഷണം ആന്ധ്രാപ്രദേശിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം. അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നും ഡോ. റാമിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരം ശക്തമാക്കുകയാണ്. നീതി ലഭിക്കും വരെ പ്രതിഷേധം തുടരുമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. ഇതിനുപുറമെ അധ്യാപികയായ ലതയ്ക്കെതിരെയും അന്വേഷണം വേണമെന്ന് നിതിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
ഏപ്രിൽ പത്തിനാണ് നിതിൻ രാജിനെ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിതിൻ ജാതി അധിക്ഷേപത്തിന് ഇരയായിരുന്നുവെന്നും അധ്യാപകരുടെ മാനസിക പീഡനമാണ് മരണത്തിന് കാരണമായതെന്നും ആരോപിക്കുന്ന ശബ്ദരേഖകൾ പുറത്തുവന്നതോടെയാണ് പ്രതിഷേധം കടുത്തത്. നിലവിൽ സസ്പെൻഷനിലുള്ള അധ്യാപകർക്കെതിരെ പ്രത്യേക പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. തങ്ങളുടെ മകൻ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും നിതിന്റെ കുടുംബം ആവശ്യപ്പെട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















