വടകര: ദേശീയപാത 66-ൽ പാലോളിപ്പാലത്തിന് സമീപം പുലർച്ചെയുണ്ടായ അപകടത്തിൽ റോഡിന് കുറുകെയുള്ള കൂറ്റൻ ദിശാസൂചക ബോർഡ് (Gantry Board) തകർന്നു വീണു. നിയന്ത്രണം വിട്ട ടിപ്പർ ലോറി ബോർഡ് സ്ഥാപിച്ച തൂണിലിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ലോറി ഡ്രൈവറെ വടകരയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കണ്ണൂർ ഭാഗത്തുനിന്നും അതിവേഗത്തിൽ വരികയായിരുന്ന ഭാരത് ബെൻസ് ടിപ്പർ ലോറി നിയന്ത്രണം വിട്ട് റോഡിലെ മീഡിയറിലേക്ക് ഇരച്ചുകയറുകയായിരുന്നു. തുടർന്ന് റോഡിന് കുറുകെ സ്ഥാപിച്ചിരുന്ന കൂറ്റൻ ഇരുമ്പ് തൂണിൽ ലോറി ശക്തമായി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ടൺ കണക്കിന് ഭാരമുള്ള ഇരുമ്പ് ബോർഡ് ലോറിയുടെ ക്യാബിന് മുകളിലേക്ക് മറിഞ്ഞുവീണു. ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.
പുലർച്ചെയായതിനാൽ റോഡിൽ മറ്റ് വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















