തളി മഹാക്ഷേത്രത്തിൽ ഉത്സവാഘോഷങ്ങൾക്ക് തുടക്കം: ഇന്ന് വിഷുസദ്യയും കാഴ്ചശീവേലിയും

തളി മഹാക്ഷേത്രത്തിൽ ഉത്സവാഘോഷങ്ങൾക്ക് തുടക്കം: ഇന്ന് വിഷുസദ്യയും കാഴ്ചശീവേലിയും
തളി മഹാക്ഷേത്രത്തിൽ ഉത്സവാഘോഷങ്ങൾക്ക് തുടക്കം: ഇന്ന് വിഷുസദ്യയും കാഴ്ചശീവേലിയും
Share  
2026 Apr 15, 10:25 AM
SAMUDRA
NISH
KWICOS
yoga
Solar

കോഴിക്കോട് നഗരത്തെ ഭക്തിലഹരിയിലാഴ്ത്തി തളി മഹാക്ഷേത്രത്തിലെ ഉത്സവത്തിന് വിഷുത്തലേന്ന് കൊടിയേറി. ക്ഷേത്രം ട്രസ്റ്റി സാമൂതിരി രാജയുടെ പ്രതിനിധി പി.കെ.കെ. രാജ ആചാര്യവരണം നടത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ശിവക്ഷേത്രത്തിൽ തന്ത്രി ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാടും ശ്രീകൃഷ്ണക്ഷേത്രത്തിൽ തന്ത്രി പ്രൊഫ. ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടും കൂറയും പവിത്രവും ഏറ്റുവാങ്ങി കാർമികത്വം വഹിച്ചു. ഇരു ക്ഷേത്രങ്ങളിലും ഒരേസമയത്തായിരുന്നു കൊടിയേറ്റം.


​വിഷുദിനമായ ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് നടന്ന വിഷുക്കണി ദർശനത്തോടെ ഉത്സവത്തിൻ്റെ പ്രധാന അനുഷ്ഠാനങ്ങൾ ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് പഞ്ചാരിമേളത്തിൻ്റെ അകമ്പടിയോടെ ആദ്യത്തെ കാഴ്ചശീവേലി നടക്കും. ഉച്ചയ്ക്ക് സാമൂതിരി ഹയർസെക്കൻഡറി സ്കൂൾ മുറ്റത്ത് ഒരുക്കിയിട്ടുള്ള പന്തലിൽ ഭക്തർക്കായി വിപുലമായ വിഷുസദ്യയും ഒരുക്കിയിട്ടുണ്ട്.


​വൈകുന്നേരം നാല് മണിക്ക് ചെമ്പടമേളത്തോടെ രണ്ടാമത്തെ കാഴ്ചശീവേലി നടക്കും. പ്രശസ്ത വാദ്യകലാകാരൻ ഇരിങ്ങപ്പുറം ബാബുവാണ് രാവിലെയും വൈകുന്നേരവുമുള്ള ശീവേലികൾക്ക് പ്രമാണിയാകുന്നത്. സന്ധ്യയ്ക്ക് ദീപരാധനയ്ക്ക് ശേഷം ക്ഷേത്ര നടപ്പന്തലിൽ ചിറക്കൽ നിധീഷും ചെറുതാഴം ചന്ദ്രനും അവതരിപ്പിക്കുന്ന ഡബിൾ തായമ്പക അരങ്ങേറും. രാത്രി എട്ട് മണിക്ക് പുറത്തെ വേദിയിൽ പ്രശാന്ത് വർമ നയിക്കുന്ന 'മാനസജപലഹരി' സംഗീത പരിപാടിയും നടക്കും. വരും ദിവസങ്ങളിൽ വിപുലമായ കലാപരിപാടികളോടെ ഉത്സവം തുടരും.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y
Solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA