കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. മൂഴിക്കൽ സ്വദേശിനി നസ്രീന (16), ബന്ധുവായ അദ്നാൻ (20) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് നാടിനെ ഞെട്ടിച്ച വിവരം പുറംലോകമറിഞ്ഞത്.
ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. നസ്രീനയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അദ്നാൻ മറ്റൊരു മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇരുവരും സഹോദരിമാരുടെ മക്കളാണ്. സംഭവസമയത്ത് വീട്ടിൽ മറ്റ് കുടുംബാംഗങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.
മൂഴിക്കലിലെ വീട്ടിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ താമസിക്കുന്ന അദ്നാൻ രാത്രിയിൽ എങ്ങനെ ഇവിടെയെത്തിയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. കുടുംബങ്ങൾ തമ്മിൽ നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നതായി നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്.
ചേവായൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. ബന്ധുക്കളുടെ വിശദമായ മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണത്തെക്കുറിച്ച് വ്യക്തത ലഭിക്കൂവെന്ന് പോലീസ് അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















