ഭക്ഷ്യവിഷബാധ: മട്ടന്നൂരിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ചടങ്ങുകൾക്ക് മുൻകൂർ അനുമതി നിർബന്ധം

ഭക്ഷ്യവിഷബാധ: മട്ടന്നൂരിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ചടങ്ങുകൾക്ക് മുൻകൂർ അനുമതി നിർബന്ധം
ഭക്ഷ്യവിഷബാധ: മട്ടന്നൂരിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ചടങ്ങുകൾക്ക് മുൻകൂർ അനുമതി നിർബന്ധം
Share  
2026 Apr 14, 08:50 AM
SAMUDRA
NISH
KWICOS
yoga

മട്ടന്നൂർ: കാരയിൽ ക്ഷേത്രോത്സവത്തിനിടെയുണ്ടായ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഒരാൾ മരിക്കാനിടയായ സാഹചര്യത്തിൽ നഗരസഭാ പരിധിയിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നു. നഗരസഭാ ഓഫീസിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് ആഘോഷങ്ങളിലും ഉത്സവങ്ങളിലും ഭക്ഷണവിതരണം നിയന്ത്രിക്കാൻ തീരുമാനിച്ചത്. പുതിയ നിർദ്ദേശപ്രകാരം 50-ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന എല്ലാ പരിപാടികളും നിർബന്ധമായും നഗരസഭയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.


​ആരോഗ്യ വകുപ്പിന്റെ പരിശോധനയ്ക്കും അനുമതിക്കും വിധേയമായി മാത്രമേ ഇനി മുതൽ പൊതുപരിപാടികളിൽ ഭക്ഷണവിതരണം പാടുള്ളൂ. പാചകത്തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. ലൈസൻസുള്ള കാറ്ററിങ് സർവീസുകാരെ മാത്രമേ ഇത്തരം ചുമതലകൾ ഏൽപ്പിക്കാവൂ എന്നും നിർദ്ദേശമുണ്ട്. പരിപാടിക്ക് 20 ദിവസം മുൻപേ തന്നെ ഉപയോഗിക്കുന്ന വെള്ളം പരിശോധിക്കുന്നതിനായി ആരോഗ്യ വകുപ്പിന് അപേക്ഷ നൽകണം. ഹോട്ടലുകളും കൂൾബാറുകളും കൃത്യമായ ഇടവേളകളിൽ കുടിവെള്ള പരിശോധന നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തും.


​ഭക്ഷ്യസുരക്ഷയെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനായി എല്ലാ വാർഡുകളിലും ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും. നിലവിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത മേഖലകളിൽ ആശാ വർക്കർമാരുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി മുൻകരുതൽ നിർദ്ദേശങ്ങൾ നൽകും. നഗരസഭാ ചെയർമാൻ എൻ. ഷാജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേത്ര ഭാരവാഹികൾ, വ്യാപാരികൾ, കാറ്ററിങ് ഉടമകൾ തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA