വിഷുക്കൈനീട്ടം: പുത്തൻ നോട്ടുകൾക്കായി ബാങ്കുകളിൽ തിരക്ക്

വിഷുക്കൈനീട്ടം: പുത്തൻ നോട്ടുകൾക്കായി ബാങ്കുകളിൽ തിരക്ക്
വിഷുക്കൈനീട്ടം: പുത്തൻ നോട്ടുകൾക്കായി ബാങ്കുകളിൽ തിരക്ക്
Share  
2026 Apr 14, 08:47 AM
SAMUDRA
NISH
KWICOS
yoga

കോഴിക്കോട്: വിഷുവും പെരുന്നാളും പ്രമാണിച്ച് കൈനീട്ടം നൽകാനായി പുത്തൻ നോട്ടുകൾ മാറാൻ ബാങ്കുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നു. വ്യക്തികളും വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളും തിങ്കളാഴ്ച ബാങ്ക് ശാഖകളിലേക്ക് കൂട്ടമായെത്തിയതോടെ കൗണ്ടറുകൾ സജീവമായി. ആഘോഷങ്ങൾ മുന്നിൽക്കണ്ട് ബാങ്കുകൾ നേരത്തെ തന്നെ പുതിയ കറൻസികൾ കരുതിയിരുന്നെങ്കിലും, 10, 20 രൂപാ നോട്ടുകൾക്ക് ആവശ്യക്കാരേറിയത് നേരിയ ക്ഷാമമുണ്ടാക്കി.


​ചെറിയ തുകകൾ ബാങ്കുകൾ സൗജന്യമായി തന്നെ പുത്തൻ നോട്ടുകളിലേക്ക് മാറ്റി നൽകുന്നുണ്ട്. എന്നാൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ പുതിയ കറൻസിയായി വാങ്ങുന്നവരിൽ നിന്ന് നിശ്ചിത തുക ഹാൻഡ്‌ലിങ് ചാർജായി ഈടാക്കുന്നുണ്ട്. സ്വന്തം അക്കൗണ്ട് ഉടമകൾക്ക് മുൻഗണന നൽകുന്നുണ്ടെങ്കിലും, ആവശ്യവുമായെത്തുന്ന മറ്റുള്ളവർക്കും പുതിയ നോട്ടുകൾ നൽകാൻ ബാങ്കുകൾ ശ്രദ്ധിക്കുന്നുണ്ട്.


​ചൊവ്വ, ബുധൻ ദിവസങ്ങളിൽ ബാങ്കുകൾക്ക് അവധിയായതിനാലാണ് തിങ്കളാഴ്ച തിരക്ക് വർദ്ധിക്കാൻ കാരണമെന്ന് കോർട്ട് റോഡിലെ പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ ആർ. ശരവണൻ വ്യക്തമാക്കി. അവധി തുടങ്ങുന്നതിന് മുൻപ് തന്നെ പുത്തൻ നോട്ടുകൾ കൈക്കലാക്കാനുള്ള ശ്രമത്തിലായിരുന്നു നഗരവാസികൾ.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA