ചോറോട്: ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾക്ക് ആനന്ദവും പുതിയ അനുഭവങ്ങളും പകർന്ന് മിത്രം റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജലയാത്ര സംഘടിപ്പിച്ചു. ചോറോട് പഞ്ചായത്ത് ബഡ്‌സ് സ്കൂളിലെ ഇരുപത്തിയഞ്ചോളം വിദ്യാർഥികൾക്കായാണ് അകലാപ്പുഴയിൽ ബോട്ട് യാത്ര ഒരുക്കിയത്. കുട്ടികൾക്കൊപ്പം അവരുടെ രക്ഷിതാക്കളും ഗ്രാമപ്പഞ്ചായത്തംഗങ്ങളും റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും ഈ സ്നേഹയാത്രയിൽ പങ്കുചേർന്നു.
ജലയാത്രയുടെ ഔദ്യോഗിക ഉദ്ഘാടനം ചോറോട് പഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് നിർവഹിച്ചു. എം.വി. മനോജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.കെ. സജിതകുമാരി, വി.കെ. അജേഷ് കുമാർ, പ്രസാദ് വിലങ്ങിൽ, അഞ്ജന ദിജേഷ്, അശോകൻ, രൂപേഷ്, രാജേഷ് തുടങ്ങിയവർ സംസാരിച്ചു. പ്രകൃതിഭംഗി ആസ്വദിച്ചുള്ള ഈ യാത്ര കുട്ടികൾക്ക് വേറിട്ടൊരു ലോകം പരിചയപ്പെടാനുള്ള അവസരമായി മാറി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















