കണ്ടൽ സംരക്ഷണ സന്ദേശവുമായി മോന്താൽ പുഴയോരത്ത് ജനകീയ യാത്ര

കണ്ടൽ സംരക്ഷണ സന്ദേശവുമായി മോന്താൽ പുഴയോരത്ത് ജനകീയ യാത്ര
കണ്ടൽ സംരക്ഷണ സന്ദേശവുമായി മോന്താൽ പുഴയോരത്ത് ജനകീയ യാത്ര
Share  
2026 Apr 13, 09:00 AM
SAMUDRA
NISH
KWICOS
yoga

അഴിയൂർ: പ്രകൃതിയുടെ കാവലാളായ കണ്ടൽക്കാടുകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 'കാക്കാം കണ്ടലിനെ' ജനകീയക്കൂട്ടായ്മയുടെ നേതൃത്വത്തിൽ മോന്താൽ പുഴയോരത്ത് കണ്ടൽവനയാത്ര സംഘടിപ്പിച്ചു. മോന്താൽ പാലത്തിന് സമീപം നടന്ന പരിപാടിയിൽ ശുചീകരണം, കണ്ടൽപഠനം, പ്രശ്നവിശകലനം എന്നിവയോടൊപ്പം കണ്ടൽ സംരക്ഷണത്തിനായി പ്രത്യേക പ്രതിജ്ഞയും നടന്നു. വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിജയൻ പെരിങ്ങാടാണ് സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.


​പരിസ്ഥിതി സൗഹൃദപരമായ വികസനവും പ്രകൃതി സംരക്ഷണവും ചർച്ച ചെയ്ത യാത്രയിൽ ഗ്രാമപ്പഞ്ചായത്തംഗം ഫൗസിയ ചത്തോത്ത്, കൂട്ടായ്മ കോഡിനേറ്റർമാരായ ആസിഫ് കുന്നത്ത്, പപ്പൻ നരിപ്പറ്റ, ശ്രീനാഥ് കാവിൽ എന്നിവർ സംസാരിച്ചു. കൂടാതെ എം. പ്രഭുദാസ്, ഷിജു അഴിയൂർ, ഹരിതകർമസേന കോഡിനേറ്റർ ഷിനി മഠത്തിൽ, പവിത്രൻ ഒതയോത്ത്, സി.കെ. സാജിദ്, പവിത്രൻ വണ്ണാറത്ത്, ഹംസ കാട്ടുകണ്ടി, റിഷാൽ ഹുലൈഫ, മുസദ്ദിഖ് റസാക്ക്, ആർ.പി. റാജിസ് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. കണ്ടൽക്കാടുകളുടെ നാശത്തിനെതിരെയുള്ള ബോധവൽക്കരണവും ഭാവിയിലേക്കുള്ള പരിഹാരനിർദേശങ്ങളും യാത്രയുടെ ഭാഗമായി അവതരിപ്പിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA