അടിമാലി: മധ്യവേനലവധി ആരംഭിച്ചതോടെ മാങ്കുളം പഞ്ചായത്തിലെ ആനക്കുളത്തേക്കുള്ള സഞ്ചാരികളുടെ വരവ് വർധിച്ചു. മൂന്നാറിലെത്തുന്ന സഞ്ചാരികളിൽ മുന്തിയ ഭാഗവും മാങ്കുളം സന്ദർശിച്ചതിനുശേഷമാണ് ഇപ്പോൾ മടങ്ങുന്നത്. മാങ്കുളം പഞ്ചായത്തിൽ സന്ദർശകരെ ആകർഷിക്കുന്ന പ്രധാന മേഖലയാണ് ആനക്കുളം. ഇവിടെ ദിവസവും നിരവധി കാട്ടാനകളാണ് വെള്ളം കുടിക്കാൻ എത്തുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പ് ദിവസം ആനക്കുളത്ത് മുപ്പതോളം കാട്ടാനകൾ കൂട്ടമായി ആനക്കുളം ഓരിലേക്ക് എത്തിയ കാഴ്ച സമൂഹമാധ്യമങ്ങൾ വഴി വലിയ ജനശ്രദ്ധ ആകർഷിച്ചിരുന്നു. ഇപ്പോൾ വേനൽചൂട് കനത്തതോടെ വനത്തിൽനിന്നും കാട്ടാനകൾ കൂട്ടമായാണ് ആനക്കുളത്തേക്ക് എത്തുന്നത്. ഇത് പുറംലോകം കൂടുതലായി അറിഞ്ഞുതുടങ്ങിയതോടെ ഓരോ ദിവസവും നൂറുകണക്കിന് സഞ്ചാരികൾ രാവിലെ മുതൽ ആനക്കുളത്ത് കാട്ടാനയെ കാണുന്നതിനുവേണ്ടി തമ്പടിച്ചിരിക്കുന്നു.
മൂന്നാർ സന്ദർശനത്തിന് എത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും കാട്ടുമൃഗങ്ങളെ നേരിട്ട് കണ്ടിട്ടില്ലാത്തവരാണ്. അതുകൊണ്ടുതന്നെ ഓരോ യാത്രയിലും അവരുടെ മനസ്സിൽ കാട്ടുമൃഗങ്ങളെ നേരിൽ കാണുക എന്നതാണ്. ആനക്കുളത്ത് എത്തിയാൽ കാട്ടാനക്കൂട്ടത്തെ നേരിട്ടുകണ്ട് ആസ്വദിക്കുവാൻ കഴിയും എന്നത് ഇവിടെ സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുവാൻ പ്രധാന കാരണമാകുന്നു.
ഭയപ്പാടില്ലാതെ മണിക്കൂറുകളോളം കാട്ടാനകളുടെ നീരാട്ട് കണ്ട് ആസ്വദിക്കുവാൻ ആനക്കുളത്ത് സാധിക്കും. മധ്യവേനലവധി ആരംഭിച്ചതോടെ ആനക്കുളം സഞ്ചാരികളെകൊണ്ട് ഉത്സവലഹരിയിലാണ്.
ഓണവും ക്രിസ്മമസും പോലുള്ള ആഘോഷ സമയങ്ങളിൽ സഞ്ചാരികളുടെ തിരക്കനുഭവപ്പെടാറുണ്ടെങ്കിലും മധ്യവേനലവധിക്കാലത്താണ് കൂടുതൽ സഞ്ചാരികൾ ആനക്കുളത്ത് എത്തുന്നത്. കാനനഭംഗി ആസ്വദിച്ചുള്ള ജീപ്പ് സഫാരിയാണ് ഇവിടേക്കെത്തുന്ന സഞ്ചാരികളുടെ മറ്റൊരു ഇഷ്ടവിനോദം.
മധ്യവേനലവധിക്കു ശേഷമുള്ള മൺസൂൺ ടൂറിസവും മാങ്കുളത്തേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതാണ്. അ ഡസനിലധികം വെള്ളച്ചാട്ടങ്ങളാണ് മഴക്കാലത്ത് മാങ്കുളത്തിന്റെ ഭംഗി.
കാട്ടുമൃഗശല്യവും കാർഷിക മേഖലയിലെ വിലത്തകർച്ചയുംമൂലം മാങ്കുളത്തെ വലിയൊരു വിഭാഗം ആളുകൾ സാമ്പത്തികമായി തകർന്നതോടെ ജീവിതമാർഗം കണ്ടെത്താനുള്ള വഴിയായി ടൂറിസം മേഖലയെ ഇവിടത്തുകാർ ഉപയോഗിക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















