തിരുവനന്തപുരം : നാടിനെയാകെ കണ്ണീരിലാഴ്ത്തി നിതിൻ രാജിന്റെ വിയോഗം.
ആര്യനാട് ഉഴമലയ്ക്കൽ പുതുക്കുളങ്ങര ചാലക്കാട് തടത്തരികത്ത് വീട്ടിൽ പെയിന്റിങ് തൊഴിലാളിയായ വൈ.എൽ.രാജൻ്റെയും തൊഴിലുറപ്പ് പദ്ധതി തൊഴിലാളിയായ സി.ആർ. ലതയുടെയും മകനും ഡെൻ്റൽ വിദ്യാർഥിയുമായ ആർ.എൽ.നിതിൻ രാജിനെ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് കണ്ണൂർ അഞ്ചരക്കണ്ടിയിലെ കോളേജ് കെട്ടിടത്തിൽനിന്നു വീണു മരിച്ചനിലയിൽ കണ്ടെത്തിയത്.
കണ്ണൂരിൽനിന്ന് ഞായറാഴ്‌ച രാവിലെ ഏഴിന് ഉഴമലയ്ക്കലുള്ള വീട്ടിലെത്തിച്ച മൃതദേഹം ഉച്ചയോടെ സംസ്കരിച്ചു. നിതിൻരാജിനെ ഒരു നോക്കുകാണാൻ നാടൊന്നാകെ വീട്ടിലേക്ക് ഒഴുകിയെത്തി. മരണവിവരമറിഞ്ഞ് അതിരാവിലെ തന്നെ നിതിൻ്റെ ബന്ധുക്കളും കൂട്ടുകാരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ വീട്ടിലെത്തിയിരുന്നു. നിതിൻരാജ് പഠിച്ച ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകരും സഹപാഠികളും ഉൾപ്പെടെയുള്ളവർ അന്തിമോപചാരമർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എ.എ.റഹിം എം.പി., ജി. സ്റ്റീഫൻ എം.എൽ.എ.ബി.ജെ.പി. നേതാവ് വി. മുരളീധരൻ, കോൺഗ്രസ് നേതാവ് വി.എസ്.ശിവകുമാർ, മീനാങ്കൽ കുമാർ, ഉൾപ്പെടെ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒട്ടേറെപ്പേർ അന്ത്യാഞ്ജലിയർപ്പിച്ചു. പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനിരയായി മരിച്ച സിദ്ധാർഥൻ്റെ അമ്മ ഷീബയും അന്തിമോപചാരമർപ്പിച്ചു. എന്നാൽ, നിതിൻരാജിന് അന്തിമോപചാരം അർപ്പിക്കാൻ അഞ്ചരക്കണ്ടിയിലെ കോളേജിൽനിന്ന് ആരുംതന്നെ ഉഴമലയ്ക്കലിലെ വീട്ടിൽ എത്തിയിരുന്നില്ല.
നിതിൻ രാജിന്റെ മരണത്തെത്തുടർന്ന് കോളേജിലെ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ.റാം, അധ്യാപിക ഡോ. കെ.ടി.സംഗീത നമ്പ്യാർ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















