തിരുവനന്തപുരം ഒരേ ദുഃഖം നെഞ്ചിലേറ്റിയ രണ്ട് അമ്മമാർ. ബി.ഡി.എസ്. വിദ്യാർഥി നിതിൻ്റെ മരണത്തിൽ ഹൃദയം പൊട്ടിയ ലതയ്ക്ക് മുന്നിലേക്ക് സിദ്ധാർഥന്റെ അമ്മ ഷിബയെത്തി.
മകന്റെ ഓർമകളുമായി ഷീബ ലതയ്ക്ക് മുന്നിൽ വിങ്ങിനിന്നു. ഷീബയെ കണ്ടപ്പോൾ നിതിൻ്റെ മൃതദേഹത്തിനരികിൽ ലത അലമുറയിട്ട് കരയുകയായിരുന്നു. ആ ദുഃഖം കാണാനാകാതെ മകൻ സിദ്ധാർഥൻ്റെ ഓർമകളിൽ നെഞ്ചുനീറി അവർ പുറത്തേക്കിറങ്ങി. പൂക്കോട് വെറ്ററിനറി കോളേജിൽ സഹപാഠികളുടെ റാഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർഥന്റെ അമ്മ ഷീബയാണ് ഞായറാഴ്‌ച നിതിൻരാജിന്റെ വീട്ടിലെത്തിയത്.
സിദ്ധാർഥന്റെ മരണശേഷം ഒരു ചടങ്ങിനും താൻ പോയിട്ടില്ലെന്നും തൻ്റെ അതേ അവസ്ഥ വന്നുചേർന്ന മറ്റൊരമ്മയെ കാണാതിരിക്കാൻ കഴിയാത്തതിനാലാണ് വന്നതെന്നും ഷീബ പറഞ്ഞു. മരിച്ച നിതിൻ രാജിൻ്റെയും സിദ്ധാർഥന്റെയും വീടുകൾ തമ്മിലുള്ള ദൂരം രണ്ടു കിലോമീറ്റർ മാത്രമാണ്.
"അന്നത്തേതിനുശേഷം ഞാൻ പുറത്തിറങ്ങിയത് ഇന്നാണ്. ഞങ്ങൾ എന്ത് പ്രാർഥിച്ചോ അത് നടന്നിട്ടില്ല. ശിക്ഷ കുറയുന്നിടത്തോളം ഇവിടെയൊന്നും നടക്കാൻ പോകുന്നില്ല. സസ്പെൻഷൻ എന്ന് പറയുന്നതെല്ലാം ഒരു പുകമറയാണ്.
ആർക്കും ആരെയും പേടിയില്ല. സസ്പെൻഷനിലായാലും തിരികെ കേറാമെന്ന് അവർക്കറിയാം. ഞങ്ങൾ ഇടപെട്ടതുകൊണ്ട് മാത്രമാണ് ഇപ്പോഴും പൂക്കോടുള്ള ആ കുട്ടികൾ പുറത്തുനിൽക്കുന്നത്. പൂക്കോട് പോയപ്പോഴും സിദ്ധാർഥന്റേത് സ്വാഭാവികമരണമെന്നാണ് പറഞ്ഞത്.
ഓരോ ദിവസവും രാവിലെ അറിയുന്നത് പുതിയ പുതിയ കാര്യങ്ങളായിരുന്നു. മോൻ ഉപയോഗിച്ച പേഴ്സ‌്, കണ്ണട, ബെൽറ്റ് ഇതൊന്നും ഞങ്ങൾക്കിതുവരെ കിട്ടിയിട്ടില്ല. ഇതിനൊന്നും അധികാരികൾക്ക് മറുപടിയുമില്ല.
പൂക്കോട് വെറ്ററിനറി കോളേജിലെ കുറ്റാരോപിതരുടെ നിയമപരിരക്ഷയ്ക്കുവേണ്ടി ബക്കറ്റ് പിരിവുൾപ്പെടെ കോളേജിൽ നടന്നു" ഷീബ പറഞ്ഞു. 2024-ലാണ് പൂക്കോട് വെറ്ററിനറി കോളേജിൽ സഹപാഠികളുടെ ക്രൂരമർദനത്തിന് ഇരയായി സിദ്ധാർഥൻ മരിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















