നിതിൻ്റെ മരണം അന്വേഷിക്കാൻ 11 അംഗ പ്രത്യേക സംഘം; അന്വേഷണച്ചുമതല കണ്ണൂർ എസിപിക്ക്

നിതിൻ്റെ മരണം അന്വേഷിക്കാൻ 11 അംഗ പ്രത്യേക സംഘം; അന്വേഷണച്ചുമതല കണ്ണൂർ എസിപിക്ക്
നിതിൻ്റെ മരണം അന്വേഷിക്കാൻ 11 അംഗ പ്രത്യേക സംഘം; അന്വേഷണച്ചുമതല കണ്ണൂർ എസിപിക്ക്
Share  
2026 Apr 12, 08:37 PM
SAMUDRA
NISH
KWICOS
yoga

കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിൽ വിശദമായ അന്വേഷണം നടത്താൻ കണ്ണൂർ എ.സി.പിയുടെ നേതൃത്വത്തിൽ 11 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. നിതിൻ നേരിട്ടത് കടുത്ത ജാതി-നിറ അധിക്ഷേപങ്ങളാണെന്ന ഗുരുതര ആരോപണം കുടുംബം വീണ്ടും ഉയർത്തിയിട്ടുണ്ട്. സഹപാഠികൾക്ക് മുന്നിൽ വെച്ച് വകുപ്പ് മേധാവി 'പുഴുത്ത പട്ടി' എന്ന് വിളിച്ച് ആക്ഷേപിച്ചതായും, ഇതിനെ ചോദ്യം ചെയ്തപ്പോൾ പരീക്ഷയിൽ മാർക്ക് കുറച്ച് പ്രതികാരം ചെയ്തതായും നിതിന്റെ സഹോദരി വെളിപ്പെടുത്തി.


​സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരിൽ അധ്യാപകൻ മർദിച്ചതായും സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമായ റാഗിങ്ങിന് നിതിൻ ഇരയായതായും കുടുംബം ആരോപിക്കുന്നു. ആരോപണ വിധേയരായ ഡോ. എം.കെ. റാം, ഡോ. സംഗീത എന്നിവരെ കോളേജ് മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.


​നിതിൻ രാജിന്റെ മൃതദേഹം വൻ ജനവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. പൂക്കോട് വെറ്ററിനറി കോളജിൽ റാഗിങ്ങിനിരയായി മരിച്ച സിദ്ധാർത്ഥിന്റെ അമ്മയും നിതിനെ അവസാനമായി കാണാൻ എത്തിയിരുന്നു. സംഭവത്തിൽ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് നിതിന്റെ വീട് സന്ദർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ക്യാമ്പസുകളിലെ ഇത്തരം വിവേചനങ്ങൾ കേരളത്തിന് അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA