പന്തിരാങ്കാവിൽ സ്കൂട്ടർ കവർന്ന സംഘം പിടിയിൽ; ഒരാൾക്കായി തിരച്ചിൽ തുടരുന്നു

പന്തിരാങ്കാവിൽ സ്കൂട്ടർ കവർന്ന സംഘം പിടിയിൽ; ഒരാൾക്കായി തിരച്ചിൽ തുടരുന്നു
പന്തിരാങ്കാവിൽ സ്കൂട്ടർ കവർന്ന സംഘം പിടിയിൽ; ഒരാൾക്കായി തിരച്ചിൽ തുടരുന്നു
Share  
2026 Apr 12, 09:08 AM
SAMUDRA
NISH
KWICOS
yoga

പന്തിരാങ്കാവിൽ യുവാവിനെ ഭീഷണിപ്പെടുത്തി സ്കൂട്ടറും മൊബൈൽ ഫോണും കവർന്ന കേസിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പന്തിരാങ്കാവ് സ്വദേശി സനിത് (29), മണക്കടവ് സ്വദേശികളായ ജിഷ്ണു (21), മുഹമ്മദ് ഷഫീഖ് (26) എന്നിവരാണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന അഭിഷേക് എന്ന യുവാവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.


​ഈ മാസം പത്തിന് വൈകുന്നേരം പന്തിരാങ്കാവ് മാമ്പുഴ പാലത്തിന് താഴെ വെച്ചായിരുന്നു സംഭവം. വഴിയാത്രക്കാരനായ കൈമ്പാലം സ്വദേശി മുഹമ്മദ് സൈദിനെ തടഞ്ഞുനിർത്തി ആക്രമിച്ച ശേഷം വാഹനവും ഫോണുമായി സംഘം കടന്നുകളയുകയായിരുന്നു. പന്തിരാങ്കാവ് ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ വലയിലാക്കിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA