വനിതാ ഇൻഫ്ളുവൻസർമാരുടെ ചുരം നടത്തത്തിന്
കല്പറ്റ: ലോകസമാധാന സന്ദേശവുമായി വനിതാ ഇൻഫ്ളുവൻസർമാർ വയനാട് ചുരത്തിൽ നടത്തിയ രാത്രിനടത്തത്തിന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ് ലഭിച്ചു. മാധ്യമപ്രവർത്തകരുടെ കൂട്ടായ്‌മയായ 'മീഡിയ വിങ്സ്' വർഷംതോറും നടത്തുന്ന മിസ്റ്റി ലൈറ്റ്സ് പരിപാടിയുടെ ആറാം എഡിഷനാണ് ഈനേട്ടം സ്വന്തമാക്കിയത്. ജില്ലയുടെ ടൂറിസം പ്രോത്സാഹനത്തിൻ്റെ ഭാഗമായി 2020 മുതലാണ് മിസ്റ്റി ലൈറ്റ്സ് എന്ന പേരിൽ വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റ് നടത്തുന്നത്. വനിതാ ദിനത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടിയോട് ഇതിനോടകം ജില്ലാ ഭരണകൂടവും ഡി.ടി.പി.സി.യും ഉൾപ്പടെ ഒട്ടേറെപ്പേർ സഹകരിച്ചിട്ടുണ്ട്. കല്പറ്റ ബൈപ്പാസ് റോഡിൽ നടക്കുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റിന്റെ ഭാഗമായി വൈത്തിരി പാർക്കുമായി ചേർന്നാണ് ഇത്തവണ ചുരം വ്യൂപോയിന്റ്റിൽ രാത്രിനടത്തം സംഘടിപ്പിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം വനിതാ ഇൻഫ്ളുവൻസർമാരാണ് രണ്ടുദിവസത്തെ മിസ്റ്റി ലൈറ്റ്സിൽ പങ്കെടുത്തത്. ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡിന്റെ പ്രൊഫഷണൽ സർട്ടിഫിക്കറ്റ് മലബാർ ഗ്രാൻഡ് ഫെസ്റ്റ് വേദിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ടി. സിദ്ദിഖ് എം.എൽ.എ. സംഘാടകർക്ക് കൈമാറി. ഒറിജിനൽ സർട്ടിഫിക്കറ്റ് ഈ മാസം 30-ന് പാലക്കാട് ലീഡ് കോളേജിൽ നടക്കുന്ന ലീഡ്സ് ഇൻഫ്ളുവൻസേഴ്സ‌് മീറ്റിന്റെ രണ്ടാം എഡിഷനിൽവെച്ച് കൈമാറും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















