കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയെത്തുടർന്ന് ആരോപണവിധേയരായ രണ്ട് അധ്യാപകരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവർക്കെതിരെയാണ് നടപടി. കോളേജ് അധികൃതർ രൂപീകരിച്ച ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. നെടുമങ്ങാട് സ്വദേശിയായ നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ വകുപ്പ് മേധാവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തിയിരുന്നു.
വകുപ്പ് മേധാവി ഡോ. റാമിൻ്റെ ക്രൂരമായ മാനസിക പീഡനമാണ് മകന്റെ മരണത്തിന് കാരണമായതെന്ന് നിതിൻ്റെ മാതാപിതാക്കൾ ആരോപിക്കുന്നു. ജാതിയുടെയും നിറത്തിന്റെയും പേരിൽ ഡോ. റാം മകനെ നിരന്തരം അധിക്ഷേപിച്ചിരുന്നതായും 'പുഴുത്ത പട്ടി' എന്ന് വിളിച്ചിരുന്നതായും നിതിൻ്റെ അമ്മ ലത വേദനയോടെ പറഞ്ഞു. പഠനത്തിൽ മിടുക്കനായിരുന്നിട്ടും ഇന്റേണൽ മാർക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ മാനസികമായി തളർത്തിയിരുന്നതായും നിതിൻ്റെ പിതാവ് രാജൻ വ്യക്തമാക്കി. കൂടാതെ കോളേജിൽ ചേർന്ന സമയം മുതൽ നിതിൻ സീനിയർ വിദ്യാർത്ഥികളിൽ നിന്ന് റാഗിങ് നേരിട്ടിരുന്നതായും വിവരമുണ്ട്.
മരണദിവസം രാവിലെയും സഹോദരിയെ വിളിച്ച് ഭക്ഷണത്തിന് പണം ആവശ്യപ്പെട്ടിരുന്ന നിതിൻ പെട്ടെന്ന് ഇത്തരമൊരു തീരുമാനമെടുത്തതിൽ കുടുംബം ദുരൂഹത ആരോപിക്കുന്നു. കോളേജിലെ അധിക്ഷേപങ്ങളെക്കുറിച്ച് നിതിൻ നേരത്തെ വീട്ടിൽ പറഞ്ഞിരുന്നു. അപകടം നടന്ന വിവരം അറിയിച്ച കോളേജ് അധികൃതർ കുട്ടി മരിച്ച കാര്യം മറച്ചുവെച്ചതായും വാർത്തകൾ കണ്ടാണ് തങ്ങൾ വിവരമറിഞ്ഞതെന്നും കുടുംബം കുറ്റപ്പെടുത്തി. നിലവിൽ അധ്യാപകർക്കെതിരെ നടപടിയെടുത്തെങ്കിലും സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് വിശദമായ അന്വേഷണം തുടരുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.jpg)

