കോഴിക്കോട്: നഗരത്തിനടുത്ത് മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ബസ്സിൽ നിന്ന് പുക ഉയരുന്നത് കണ്ടയുടനെ യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. കോഴിക്കോട് ടൗണിൽ നിന്നും പെരുമണ്ണയിലേക്ക് പോകുകയായിരുന്നു ബസ്.
സിഎൻജി (CNG) ഇന്ധനമായി ഉപയോഗിക്കുന്ന ബസ്സായതിനാൽ വലിയ ആശങ്കയാണ് പ്രദേശത്തുണ്ടായത്. ബസ്സിൽ നാല് ഗ്യാസ് സിലിണ്ടറുകൾ ഉണ്ടായിരുന്നു. പുക ഉയർന്നതിന് പിന്നാലെ നിമിഷങ്ങൾക്കകം തീ പടരുകയും ബസ് പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് യൂണിറ്റുകൾ ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീ അണച്ചെങ്കിലും ബസ്സിലെ സിലിണ്ടറുകൾ ഇതുവരെ നീക്കം ചെയ്യാത്തതിനാൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സമീപപ്രദേശത്തെ ആളുകളെ അധികൃതർ ഒഴിപ്പിച്ചു. സിലിണ്ടറുകൾക്ക് എന്തെങ്കിലും തരത്തിലുള്ള തകരാർ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. അപകടത്തെ തുടർന്ന് മാങ്കാവ് മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടു. സാങ്കേതിക തകരാറാണോ തീപിടുത്തത്തിന് കാരണമെന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.jpg)

