രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്; ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്ന് കോടതി

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്; ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്ന് കോടതി
രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്; ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്ന് കോടതി
Share  
2026 Apr 11, 01:57 PM
SAMUDRA
NISH
KWICOS
yoga

എറണാകുളം: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി. കേസിൽ ചുമത്തപ്പെട്ട കുറ്റങ്ങളുമായി പ്രതിയെ ബന്ധിപ്പിക്കുന്ന തെളിവുകൾ പ്രകടമാണെന്ന് നിരീക്ഷിച്ച കോടതി, പരാതിയുടെ വിശദമായ വസ്തുതകളിലേക്ക് ഈ ഘട്ടത്തിൽ കടക്കുന്നില്ലെന്നും വ്യക്തമാക്കി. രഞ്ജിത്തിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ ഈ പരാമർശങ്ങൾ.


പ്രതിയുടെ ആരോഗ്യസ്ഥിതി, പ്രായം, സമൂഹവുമായുള്ള ബന്ധം എന്നിവ പരിഗണിക്കുമ്പോൾ അദ്ദേഹം ഒളിവിൽ പോകാനുള്ള സാധ്യത കുറവാണെന്ന് കോടതി വിലയിരുത്തി. കൂടാതെ, ചുമത്തപ്പെട്ട കുറ്റങ്ങൾക്ക് അഞ്ച് വർഷത്തിൽ താഴെയാണ് ശിക്ഷാ കാലാവധി എന്നതും ജാമ്യം അനുവദിക്കുന്നതിന് കാരണമായി.


അതേസമയം, പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ ആശങ്ക കോടതി ഗൗരവമായി എടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ കർശനമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കോടതി നിർദ്ദേശിച്ച ഉപാധികൾ ഏതെങ്കിലും തരത്തിൽ ലംഘിക്കപ്പെട്ടാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി കടുത്ത മുന്നറിയിപ്പ് നൽകി.


ബംഗാളി നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും സാക്ഷികളെ കാണാനോ കേസിനെ ബാധിക്കുന്ന തരത്തിൽ ഇടപെടാനോ പാടില്ലെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA