കോടഞ്ചേരിയിൽ കെ.എസ്.ആർ.ടി.സി. ബസിന് തീപിടിച്ചു; നാട്ടുകാരുടെ ഇടപെടലിൽ ഒഴിവായത് വലിയ അപകടം

കോടഞ്ചേരിയിൽ കെ.എസ്.ആർ.ടി.സി. ബസിന് തീപിടിച്ചു; നാട്ടുകാരുടെ ഇടപെടലിൽ ഒഴിവായത് വലിയ അപകടം
കോടഞ്ചേരിയിൽ കെ.എസ്.ആർ.ടി.സി. ബസിന് തീപിടിച്ചു; നാട്ടുകാരുടെ ഇടപെടലിൽ ഒഴിവായത് വലിയ അപകടം
Share  
2026 Apr 11, 08:04 AM
SAMUDRA
NISH
KWICOS
yoga

കോടഞ്ചേരി: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിന് തീപിടിച്ചു. കോടഞ്ചേരി കൂരോട്ടുപാറയിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിനാണ് വെള്ളിയാഴ്ച രാവിലെ എട്ടരയോടെ തീപിടിച്ചത്. ബസിൻ്റെ മുൻഭാഗത്ത് എൻജിന് സമീപം തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ ബഹളം വെച്ച് വിവരം അറിയിക്കുകയായിരുന്നു.


ഡ്രൈവർ ഉടൻ തന്നെ ബസ് റോഡരികിൽ നിർത്തി. തുടർന്ന് ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ ബസിലുണ്ടായിരുന്ന ഇരുപത്തഞ്ചോളം യാത്രക്കാരും സുരക്ഷിതമായി പുറത്തിറങ്ങി. സമീപത്തെ വീടുകളിൽനിന്ന് പാത്രങ്ങളിൽ വെള്ളമെത്തിച്ച് നാട്ടുകാരും ബസ് ജീവനക്കാരും ചേർന്നാണ് തീയണച്ചത്. കൃത്യസമയത്ത് തീ കണ്ടുപിടിച്ച് അണയ്ക്കാൻ സാധിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

വിവരമറിഞ്ഞ് സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിൻ്റെ നേതൃത്വത്തിൽ മുക്കത്തുനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ആധുനിക സജ്ജീകരണങ്ങളൊന്നും കാത്തുനിൽക്കാതെ നാട്ടുകാർ നടത്തിയ ദ്രുതഗതിയിലുള്ള ഇടപെടലാണ് അപകടത്തിൻ്റെ വ്യാപ്തി കുറച്ചത്.


MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA