ചെറായി: മൂന്ന് പതിറ്റാണ്ട് കാലമായി വൈപ്പിൻ കരയുടെ തീരദേശം ഭയാശങ്കയുടെ നിഴലിലാണ്. കടൽഭിത്തിയും പുലിമുട്ടും സഞ്ചാരയോഗ്യമായ റോഡും കുടിവെള്ളവും തീരവാസികളുടെ പ്രധാന ആവശ്യങ്ങളാണ്. ഇതിന് പരിഹാരമെന്നോണം നിരവധി പദ്ധതികൾ ഒരോ വർഷവും പ്രഖ്യാപിക്കുമെങ്കിലും അതെല്ലാം വഴിമാറി പോവുകയാണെന്നാണ് തീരവാസികളുടെ ആക്ഷേപം. ഫലഭൂയിഷ്‌ഠമായ തീരപ്രദേശത്തെ ഫലപ്രദമായി കൊണ്ടുപോകാനുള്ള ബൃഹത്തായ പദ്ധതി നാളിതുവരെ നടത്താൻ കഴിഞ്ഞിട്ടില്ല. കടലേറ്റവും വേലിയേറ്റവും തടയാൻ ഓരോ വർഷവും ജിയോബാഗ്, ജിയോട്യൂബ് എന്നീ അശാസ്ത്രീയ പദ്ധതിയാണ് താത്കാലിക ശമനത്തിന് തീരപ്രദേശത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതെല്ലാം കാലഹരണപ്പെട്ട പദ്ധതിയാണെന്നാണ് തീരവാസികൾ പറയുന്നത്.
2004 ഡിസംബർ 26-ന് ഉണ്ടായ സുനാമി ദുരന്തത്തിൽ ഇരമ്പിക്കയറിയ തിരമാലയിൽപ്പെട്ട് അഞ്ച് പേരുടെ ജീവൻ നഷ്ടമാവുകയും, നിരവധി പേരുടെ വീടും വീട്ടുപകരണങ്ങളും തൊഴിലുപകരണങ്ങളും നഷ്‌ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ അന്നത്തെ സർക്കാരും വിവിധ സംഘടനകളും തയ്യാറാകുകയും വീടുകൾ നിർമിച്ച് കൈമാറുകയും ചെയ്തെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എടവനക്കാട് കുഴുപ്പിള്ളി തീരപ്രദേശത്ത് ഇന്നും നിലനിൽക്കുകയാണ്.
2004-ൽ തകർന്ന കടൽഭിത്തി പുനർനിർമിക്കാൻ മാറി മാറി വന്ന സർക്കാരുകൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നുള്ളത് സർക്കാർ തീരദേശവാസികളുടെ പ്രശ്നങ്ങൾക്ക് അത്രമാത്രമേ വില കല്പിച്ചിട്ടുള്ളൂവെന്ന് മനസ്സിലാക്കാൻ സാധിക്കും. ഓരോ വർഷവും കടൽഭിത്തിയുടെയും, പുലിമുട്ടിന്റെയും പദ്ധതികൾ പ്രഖ്യാപിക്കുമെങ്കിലും ഒന്നും നടപ്പാക്കാറില്ല. അതിനെക്കുറിച്ചുള്ള പഠനവും ചർച്ചയും ആലോചനയും എല്ലാം കഴിയുമ്പോഴേക്കും സർക്കാറിന്റെ കാലാവധിയും കഴിയും. അവസാനമായി അഞ്ചുവർഷം മുൻപ് കടൽഭിത്തിക്ക് പകരം ടെട്രാപോഡ് കടൽഭിത്തി നിർമിക്കാമെന്ന പ്രഖ്യാപനമായെങ്കിലും കഴിഞ്ഞ വർഷംവരെ പദ്ധതി അനുമതിയായെന്ന പ്രഖ്യാപനമല്ലാതെ ഒന്നും നടന്നില്ലെന്ന് അണിയിൽ കടപ്പുറത്തെ നിരവധി വർഷത്തെ അനുഭവ സമ്പത്തുള്ള മത്സ്യത്തൊഴിലാളി വലിയവീട്ടിൽ കൃഷ്ണൻ പറഞ്ഞു.
കാലവർഷക്കെടുതിയിൽ കടൽകയറ്റമുണ്ടാകുമ്പോൾ അധികാരികൾ എത്തി നടപ്പിലാകാത്ത പല പ്രഖ്യാപനങ്ങളും നടത്തും. കാലവർഷം കഴിയുമ്പോൾ തീരമേഖല പഴയ സ്ഥിതിയിലാകും. പ്രഖ്യാപനങ്ങളെല്ലാം കടലാസിൽ ഒതുങ്ങും.
വീണ്ടും അടുത്ത കാലവർഷം എത്തുമ്പോൾ പുതിയ പദ്ധതിയുമായി അധികാരികൾ എത്തും. അടുത്ത കാലവർഷം എത്താൻ ദിവസങ്ങൾ മാത്രം. എന്നിട്ടും തിരവാസികളുടെ ആശങ്കകൾക്ക് വർഷങ്ങളുടെ കാത്തിരിപ്പു മാത്രം ബാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















_h_small.jpg)
