ശാസ്താംകോട്ട : തിരഞ്ഞെടുപ്പിലെ മാതൃകാപരമായ പ്രവർത്തനത്തിന് കുന്നത്തൂർ മണ്ഡലത്തിലെ ഇലക്ഷൻ ടീമിന് അഭിനന്ദനപ്രവാഹം തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി രൂപവത്കരിച്ച പ്രത്യേക നവമാധ്യമ ഗ്രൂപ്പുകളിലൂടെയാണ് ഇവിടത്തെ റവന്യൂവിഭാഗം ഇലക്ഷൻ ടീമിന്റെ പ്രവർത്തനമാതൃകയ്ക്ക് അഭിനന്ദനമെത്തുന്നത്.
തിരഞ്ഞെടുപ്പ് നടത്തിപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയ പരിശീലനം, പാർക്കിങ് സൗകര്യമൊരുക്കൽ, വിതരണകേന്ദ്രത്തിലെ മെച്ചപ്പെട്ട സൗകര്യം, പോളിങ് സാമഗ്രികളുടെ വിതരണം, തിരികെ സ്വീകരിക്കൽ എന്നിവ കുറ്റമറ്റതാക്കിയതാണ് പ്രശംസയ്ക്ക് കാരണം. കുന്നത്തൂർ റിട്ടേണിങ് ഓഫീസറായ ജില്ലാ പ്ലാനിങ് ഓഫീസർ ദീപാചന്ദ്രൻ, ഇ.ആർ.ഒ.യുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്‌ടർ സ്മിത, കുന്നത്തൂർ തഹസിൽദാർമാരായ ജോൺ സാം കവിതാഭരതൻ എന്നിവരുടെ മേൽനോട്ടത്തിലുള്ള ഉദ്യോഗസ്ഥർക്കായിരുന്നു നടത്തിപ്പുചുമതല.
വിതരണകേന്ദ്രത്തിലെത്തി പോളിങ് സാമഗ്രികൾ സ്വീകരിക്കുന്നതിന് സമയക്രമം അനുവദിച്ചത് ഏറെ സഹായകരമായതായി പോളിങ് ഉദ്യോഗസ്ഥർ പറയുന്നു. സാമഗ്രികളുമായി തിരികെ ആദ്യമെത്തിയ ടീമുകൾക്ക് പൂച്ചെണ്ടും മിഠായിയും നൽകി സ്വീകരിച്ചു. ക്ഷീണമകറ്റാനായി നാരങ്ങാവെള്ളവും ലഘുഭക്ഷണവും നൽകി. രാത്രി മടക്കയാത്രയ്ക്കായി വാഹനങ്ങളും സൗജ്ജീകരിച്ചിരുന്നു.
ബൂത്ത് നമ്പർ 54-ലെ പ്രിസൈഡിങ് ഓഫീസർ പ്രമീളയും സംഘവുമാണ് പോളിങ് നടപടി പൂർത്തിയാക്കി സാമഗ്രികൾ ആദ്യം എത്തി തിരികെയേൽപ്പിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെയാണ് നടപടികൾ പൂർത്തിയായത്. തുടർന്ന് വോട്ടെടുപ്പ് യന്ത്രങ്ങൾ പോലീസ് കാവലിൽ വലിയ സുരക്ഷയോടെ വോട്ടെണ്ണൽ കേന്ദ്രമായ കൊല്ലം ക്രിസ്തുരാജ് സ്‌കൂളിലേക്കു കൊണ്ടുപോയി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















_h_small.jpg)
