അശ്വാരൂഢസേനയിലേക്ക് അഞ്ച് കുതിരകൾ കുടി

അശ്വാരൂഢസേനയിലേക്ക് അഞ്ച് കുതിരകൾ കുടി
അശ്വാരൂഢസേനയിലേക്ക് അഞ്ച് കുതിരകൾ കുടി
Share  
2026 Apr 11, 07:02 AM
SAMUDRA
NISH
KWICOS
yoga

തിരുവനന്തപുരം: കേരള പോലീസിന്റെ അശ്വാരുഢസേനയിലേക്ക് അഞ്ച് കുതിരകൾ കൂടിയെത്തി. തോറോബ്രീഡ്, ട്രൂപ്പർ എ വിഭാഗത്തിൽപ്പെടുന്ന രണ്ട് പെൺകുതിരകളും മൂന്ന് ആൺകുതിരകളുമാണ് സേനയുടെ ഭാഗമായിരിക്കുന്നത്.


ഉത്തർപ്രദേശിലെ സെഹാരൻപുർ റീമൗണ്ട് വെറ്ററിനറി കോർപ്പിൽനിന്നാണ് കുതിരകളെ എത്തിച്ചത്. കരസേനയിൽ കുതിരകൾക്ക് ഒരുവർഷത്തെ പരിശീലനവും നൽകിയിട്ടുണ്ട്. ഇനി ലഘുവായ പരിശീലനം മാത്രമേ ഇവയ്ക്ക് ആവശ്യമായി വരൂ. രണ്ടാഴ്‌ച കുതിരകൾ ക്വാറന്റീനിലായിരിക്കും. അതിനുശേഷമായിരിക്കും പരിശീലനം ആരംഭിക്കുക. ജഗതി, കണ്ണേറ്റുമുക്കിലെ അശ്വാരുഢസേനയുടെ ഓഫീസിലാണ് കുതിരകളുള്ളത്. കേരള പോലീസിൻ്റെ ഏക അശ്വാരൂഢസേന തിരുവനന്തപുരം സിറ്റി പോലീസിന്റെറെ ഭാഗമാണ്, കമ്മിഷണർക്കാണ് അതിന്റെ ചുമതല.


കഴിഞ്ഞവർഷം കരസേനയോട് എട്ട് കുതിരകളെയാണ് കേരള പോലീസ് ആവശ്യപ്പെട്ടിരുന്നത്. ആവശ്യക്കാർ ഏറെയായതിനാൽ മൂന്നെണ്ണത്തെ മാത്രമാണ് അന്ന് ലഭിച്ചത്. സേനയുടെ ഭാഗമായി, പരിശീലനം സിദ്ധിച്ച കുതിരകളെ ലഭ്യമാക്കണമെങ്കിൽ രാഷ്ട്രപതിയിൽനിന്നുൾപ്പെടെ അനുമതി വേണം. ഈ അനുമതി ലഭിച്ചതോടെയാണ് അധികൃതർ കുതിരകളെ നൽകിയത്.


ഏഴുവയസ്സുവരെ പ്രായമുള്ള കുതിരകളാണ് പുതിയ സംഘത്തിലുള്ളത്. അശ്വാരൂഢസേനയിലെ ഉദ്യോഗസ്ഥർ രാജസ്ഥാനിലെ കേന്ദ്രത്തിൽ പോയി ട്രെയിൻ മാർഗമാണ് അഞ്ച് കുതിരകളെയും തലസ്ഥാനത്തെത്തിച്ചത്. ഒരു കുതിരയ്ക്ക് 7.15 ലക്ഷം രൂപയാണ് വില. സേനയിൽ ഇവ ശരാശരി 20 വയസ്സുവരെ ഉണ്ടാകും. നിലവിൽ 19 കുതിരകളാണ് സംസ്ഥാനത്തെ അശ്വാരൂഢസേനയിലുള്ളത്. ഇവയിൽ നാലെണ്ണം ഡി-കുമ്മിഷനിലാണെന്നും അധികൃതർ അറിയിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA