വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളിലെ സുരക്ഷ നിരീക്ഷിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് അനുവാദം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. സുരക്ഷാ ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ഓരോ സ്ഥാനാർത്ഥിക്കും തങ്ങളുടെ പ്രതിനിധികളെ നിയോഗിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. ഇതിനായി സ്ഥാനാർത്ഥികൾക്ക് ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ട്.
സ്ട്രോങ് റൂമുകൾക്ക് സമീപം സ്ഥാനാർത്ഥികളുടെ പ്രതിനിധികൾക്ക് താമസിക്കാനുള്ള സൗകര്യം കമ്മീഷൻ ഒരുക്കും. കൂടാതെ, സ്ട്രോങ് റൂമുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കാനുള്ള സംവിധാനവും പ്രതിനിധികൾക്കായി ലഭ്യമാക്കും. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കാനാണ് ഈ നടപടി.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണ് ഇത്തവണ വോട്ടെടുപ്പ് നടന്നത്. ആകെ 2,71,42,952 വോട്ടർമാരുള്ള പട്ടികയിൽ സ്ത്രീ വോട്ടർമാരുടെ എണ്ണമാണ് കൂടുതൽ (1,39,21,868). നൂറ് വയസ്സിന് മുകളിൽ പ്രായമുള്ള 1,555 വോട്ടർമാരും ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കാൻ അർഹരായിരുന്നു.
സ്ത്രീ വോട്ടർമാരുടെ പോളിങ്ങിൽ ഇത്തവണ സർവ്വകാല റെക്കോർഡാണ് രേഖപ്പെടുത്തിയത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി 81.19 ശതമാനം സ്ത്രീ വോട്ടർമാർ ബൂത്തുകളിലെത്തി. പുരുഷന്മാരുടെ പോളിങ് 75.19 ശതമാനമാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തത്തിൽ ഉണ്ടായ വൻ വർധനവ് മുന്നണികൾ പ്രഖ്യാപിച്ച ക്ഷേമപദ്ധതികളുടെയും മറ്റ് രാഷ്ട്രീയ ഘടകങ്ങളുടെയും സ്വാധീനമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിനുമുമ്പ് 1987-ൽ മാത്രമാണ് സ്ത്രീ വോട്ടർമാരുടെ പോളിങ് 80 ശതമാനത്തിന് മുകളിൽ പോയിട്ടുള്ളത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















_h_small.jpg)
