സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തത്തിൽ ചരിത്രപരമായ വർധനവ്. ചരിത്രത്തിലാദ്യമായാണ് സ്ത്രീ വോട്ടർമാരുടെ പോളിങ് നിരക്ക് ഇത്രയും ഉയർന്ന നിലയിലെത്തുന്നത്. സംസ്ഥാനത്തെ ആകെയുള്ള സ്ത്രീ വോട്ടർമാരിൽ 81.19 ശതമാനം പേരും ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിച്ചു. അതേസമയം പുരുഷ വോട്ടർമാരുടെ പോളിങ് 75.19 ശതമാനത്തിൽ ഒതുങ്ങി. സ്ത്രീ-പുരുഷ വോട്ടർമാരുടെ പോളിങ് ശതമാനങ്ങൾ തമ്മിൽ ആറ് ശതമാനത്തിന്റെ വൻ വ്യത്യാസമാണ് ഇക്കുറി രേഖപ്പെടുത്തിയത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 1,39,21,868 സ്ത്രീ വോട്ടർമാരിൽ 1,13,03,164 പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. പുരുഷന്മാരേക്കാൾ ഏകദേശം 13.6 ലക്ഷം കൂടുതൽ സ്ത്രീകൾ ബൂത്തുകളിലെത്തി. 1987-ൽ രേഖപ്പെടുത്തിയ 80.58 ശതമാനമായിരുന്നു ഇതിനുമുൻപുള്ള ഏറ്റവും ഉയർന്ന നിരക്ക്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് 73.94 ശതമാനവും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 71.86 ശതമാനവുമായിരുന്നു. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പത്ത് ശതമാനത്തോളം വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
മുന്നണികൾ മുന്നോട്ടുവെച്ച വിവിധ ക്ഷേമപദ്ധതികളും വാഗ്ദാനങ്ങളും സ്ത്രീകളെ വൻതോതിൽ ബൂത്തുകളിലേക്ക് ആകർഷിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എൽ.ഡി.എഫ് സർക്കാരിന്റെ ക്ഷേമപെൻഷനുകൾക്ക് പുറമെ, യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിര ഗ്യാരന്റി പദ്ധതികളും സ്ത്രീ വോട്ടർമാരിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്ര, അമ്പത് ശതമാനം സ്ത്രീകൾക്ക് തൊഴിൽ ഉറപ്പാക്കൽ, കോളേജ് വിദ്യാർത്ഥിനികൾക്കുള്ള പ്രതിമാസ ധനസഹായം തുടങ്ങിയ വാഗ്ദാനങ്ങൾക്കൊപ്പം വിലക്കയറ്റം പോലുള്ള പൊതുവിഷയങ്ങളും സ്ത്രീകളുടെ ഉയർന്ന പോളിങ്ങിന് കാരണമായിട്ടുണ്ടാകാമെന്നാണ് കരുതപ്പെടുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















_h_small.jpg)
