പോസ്റ്റൽ ബാലറ്റ് വിവാദം: വോട്ട് നഷ്ടമായത് ആയിരക്കണക്കിന് ഉദ്യോഗസ്ഥർക്കെന്ന് പരാതി

പോസ്റ്റൽ ബാലറ്റ് വിവാദം: വോട്ട് നഷ്ടമായത് ആയിരക്കണക്കിന് ഉദ്യോഗസ്ഥർക്കെന്ന് പരാതി
പോസ്റ്റൽ ബാലറ്റ് വിവാദം: വോട്ട് നഷ്ടമായത് ആയിരക്കണക്കിന് ഉദ്യോഗസ്ഥർക്കെന്ന് പരാതി
Share  
2026 Apr 10, 09:13 AM
SAMUDRA
NISH
mannan

സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഏകദേശം 23,000 ഉദ്യോഗസ്ഥർക്ക് വോട്ടവകാശം വിനിയോഗിക്കാൻ സാധിച്ചില്ലെന്ന ഗുരുതര പരാതിയുമായി സർവീസ് സംഘടനകൾ രംഗത്തെത്തി. പോസ്റ്റൽ ബാലറ്റ് വിതരണത്തിലെ വീഴ്ചകൾ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവയ്ക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് സംഘടനകൾ ആരോപിച്ചു. തപാൽ വോട്ടിന്റെ നിജസ്ഥിതി പുറത്തുവിടാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകാത്തത് ദൗർഭാഗ്യകരമാണെന്നും വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥർക്ക് ഒരാഴ്ച സമയം കൂടി അനുവദിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.


​പരിശീലന കാലയളവിൽ ഉൾപ്പെടെ എല്ലാവർക്കും ബാലറ്റ് നൽകുമെന്നും വോട്ട് ചെയ്യാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുമെന്നും കമ്മീഷൻ നേരത്തെ ഉറപ്പുനൽകിയിരുന്നു. എന്നാൽ അപേക്ഷ നൽകിയവർക്ക് പോലും ബാലറ്റ് ലഭിക്കാത്ത സാഹചര്യമാണുണ്ടായത്. ഈ വിഷയവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. അനുവദിച്ച പോസ്റ്റൽ വോട്ടുകളെക്കുറിച്ചുള്ള വിശദീകരണം കമ്മീഷൻ ഇന്ന് കോടതിയിൽ നൽകിയേക്കും.


​വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് വോട്ടവകാശം നിഷേധിച്ചത് അംഗീകരിക്കാനാവില്ലെന്ന് സി.പി.ഐ.എം വ്യക്തമാക്കി. സി.പി.ഐ.എം കണക്കുകൾ പ്രകാരം ഏകദേശം 35,000ത്തോളം ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചില്ലെന്നാണ് കരുതുന്നത്. വരും ദിവസങ്ങളിൽ ഇവർക്കായി പ്രത്യേക സംവിധാനം ഒരുക്കണമെന്നും അടിയന്തര ഇടപെടൽ വേണമെന്നുമാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ ആവശ്യം.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m