തൃശ്ശൂർ കൂർക്കഞ്ചേരിയിൽ വോട്ട് ചെയ്യാനെത്തിയ അക്ഷയ എന്ന യുവതിയെയും കൈക്കുഞ്ഞിനെയും മണിക്കൂറുകളോളം തടഞ്ഞുവെച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃശ്ശൂർ ജില്ലാ കളക്ടറോട് കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്. തൃശ്ശൂരിലെ 205-ാം നമ്പർ ബൂത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. മിക്സിയിൽ കുരുങ്ങി ഇടതുകൈയിലെ ചൂണ്ടുവിരലിന് പരിക്കേറ്റ അക്ഷയ ഡോക്ടറുടെ കുറിപ്പടിയുമായാണ് വോട്ട് ചെയ്യാനെത്തിയത്. എന്നാൽ മുറിവേറ്റ വിരലിൽ മഷി പുരട്ടാൻ കഴിയില്ലെന്ന കാരണത്താൽ പ്രിസൈഡിങ് ഓഫീസർ വോട്ട് തടയുകയായിരുന്നു. വിരലിലെ കെട്ടഴിച്ചു മാറ്റണമെന്ന വാശിയിലായിരുന്നു ഉദ്യോഗസ്ഥ.
ഉച്ചയ്ക്ക് ഒന്നരയോടെ പോളിങ് സ്റ്റേഷനിലെത്തിയ അക്ഷയയ്ക്ക് വൈകുന്നേരം ആറ് മണിക്കാണ് വോട്ട് രേഖപ്പെടുത്താനായത്. ഒന്നരവയസ്സുള്ള കുഞ്ഞിനൊപ്പം നാലര മണിക്കൂറോളം യുവതിക്ക് ബൂത്തിന് പുറത്ത് കാത്തുനിൽക്കേണ്ടി വന്നു. സഹപ്രവർത്തകരും മേലുദ്യോഗസ്ഥരും നിർദേശിച്ചിട്ടും പ്രിസൈഡിങ് ഓഫീസർ തന്റെ നിലപാടിൽ ഉറച്ചുനിന്നു. കളക്ടർ വന്നാലും സമ്മതിക്കില്ലെന്ന രീതിയിലായിരുന്നു ഉദ്യോഗസ്ഥയുടെ പെരുമാറ്റമെന്ന് അക്ഷയ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവം വാർത്തയാകുകയും സി.പി.ഐ നേതാവ് വി.എസ്. സുനിൽകുമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പ്രതിഷേധിക്കുകയും ചെയ്തതോടെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിഷയത്തിൽ ഇടപെട്ടു. അദ്ദേഹത്തിന്റെ പ്രത്യേക ഉത്തരവിനെത്തുടർന്നാണ് അക്ഷയയ്ക്ക് വോട്ട് ചെയ്യാൻ അനുമതി ലഭിച്ചത്. പരിക്കേറ്റ ഭാഗത്തിന് തൊട്ടുതാഴെയായി മഷി പുരട്ടിയാണ് ഒടുവിൽ യുവതി സമ്മതിദാനാവകാശം വിനിയോഗിച്ചത്. തനിക്കുണ്ടായ ദുരനുഭവം മറ്റാർക്കും ഉണ്ടാകരുതെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം അക്ഷയ പ്രതികരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















