കണ്ണൂർ മയ്യിലിൽ സിപിഐഎം പ്രവർത്തകന് നേരെ ആക്രമണം. മുല്ലക്കൊടി അരിമ്പ്ര സ്വദേശിയായ പി.പി. പ്രകാശനാണ് കുത്തേറ്റത്. സംഭവത്തിന് പിന്നിൽ പ്രാദേശിക കോൺഗ്രസ് നേതാവായ കൃഷ്ണനാണെന്ന് സിപിഐഎം ആരോപിച്ചു. ആക്രമണത്തിൽ പരിക്കേറ്റ പ്രകാശനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവസ്ഥലത്തെത്തിയ കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശത്ത് തടിച്ചുകൂടിയ സിപിഐഎം പ്രവർത്തകരെ മാറ്റി സ്ഥിതിഗതികൾ ശാന്തമാക്കി. പരിക്കേറ്റ പ്രകാശനെ സന്ദർശിക്കാനായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് എന്നിവർ ആശുപത്രിയിലെത്തി. ആക്രമണത്തെത്തുടർന്ന് മേഖലയിൽ പോലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















