ഇരുതുള്ളിപ്പുഴയിൽ മലിനജലം; പരിശോധനയ്ക്കായി സി.ഡബ്ല്യു.ആർ.ഡി.എമ്മിനെ സമീപിച്ച് കട്ടിപ്പാറ പഞ്ചായത്ത്

ഇരുതുള്ളിപ്പുഴയിൽ മലിനജലം; പരിശോധനയ്ക്കായി സി.ഡബ്ല്യു.ആർ.ഡി.എമ്മിനെ സമീപിച്ച് കട്ടിപ്പാറ പഞ്ചായത്ത്
ഇരുതുള്ളിപ്പുഴയിൽ മലിനജലം; പരിശോധനയ്ക്കായി സി.ഡബ്ല്യു.ആർ.ഡി.എമ്മിനെ സമീപിച്ച് കട്ടിപ്പാറ പഞ്ചായത്ത്
Share  
2026 Apr 09, 08:42 AM
SAMUDRA
NISH
KWICOS

മലയോര മേഖലയിലെ പ്രധാന ജലസ്രോതസ്സായ ഇരുതുള്ളിപ്പുഴയിൽ രൂക്ഷഗന്ധത്തോടു കൂടിയ മലിനജലം കണ്ടെത്തിയതിനെത്തുടർന്ന് അധികൃതർ അന്വേഷണം ഊർജ്ജിതമാക്കി. കോടഞ്ചേരി കരിമ്പാലക്കുന്ന് മേഖലയ്ക്ക് സമീപമാണ് പുഴവെള്ളം മലിനപ്പെട്ടതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സമീപത്ത് പ്രവർത്തിക്കുന്ന കോഴിയറവ് മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നാണ് മലിനജലം ഒഴുക്കുന്നതെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറി എം.പി. നൗഷാദ് അലിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.


​പ്ലാന്റിൽ നിന്ന് നേരിട്ട് പുഴയിലേക്ക് മലിനജലം ഒഴുക്കുന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായില്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പ്ലാന്റിനും പുഴയ്ക്കും ഇടയിലുള്ള തോട് നിലവിൽ വറ്റിയ നിലയിലാണ്. എന്നാൽ, താമരശ്ശേരി പഞ്ചായത്ത് അതിർത്തിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ചാർക്കോൾ നിർമ്മാണ യൂണിറ്റിൽ നിന്നുള്ള കരിയും മറ്റ് അവശിഷ്ടങ്ങളും തോട്ടിലൂടെ പുഴയിലെത്തിയതാകാം വെള്ളം കറുത്ത നിറമാകാൻ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.


​വിഷയത്തിൽ വ്യക്തത വരുത്തുന്നതിനായി പുഴയിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് രാസ-ജൈവ പരിശോധന നടത്താൻ പഞ്ചായത്ത് തീരുമാനിച്ചു. ഇതിനായി സി.ഡബ്ല്യു.ആർ.ഡി.എം ചീഫ് അനലിസ്റ്റിന് കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറി കത്ത് നൽകി. പരിശോധനാ ഫലം പുറത്തുവന്നാലുടൻ മലിനീകരണത്തിന്റെ ഉറവിടം കണ്ടെത്താനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA