പൂരപ്പന്തലിന് കാൽനാട്ടി പാറമേക്കാവ്
തൃശ്ശൂർ : ഇനി വരുംദിനങ്ങൾ പൂരത്തിൻ്റെ ഒരുക്കത്തിലേക്കും ആവേശത്തിലേക്കും. മണികണ്ഠനാൽ പരിസരത്ത് പാറമേക്കാവ് വിഭാഗം മൂന്നുനിലപ്പന്തലിന് കാൽനാട്ടി. 42 അടി വീതിയിൽ നൂറടി ഉയരത്തിലാണ് ഇത്തവണ പാറമേക്കാവിന്റെറെ പൂരപ്പന്തൽ പൂരം കാണാനെത്തുന്നവരെ ആകർഷിക്കുന്ന ഘടകങ്ങളിലൊന്നാണു പൂരപ്പന്തൽ.
കലാകാരന്മാരുടെ കരവിരുതിലുയരുന്ന പന്തലിൽ വർണാഭമായ നിറങ്ങൾ കൂടിയാകുന്നതോടെ ചന്തമേറും. ഒന്നരലക്ഷം ബൾബുകളാണ് മണികണ്ഠനാൽ പരിസരത്തെ നിലപ്പന്തലിൽ ഇത്തവണ തെളിഞ്ഞുകത്തുക. ഡിജിറ്റൽ എൽ.ഇ.ഡി. സംവിധാനത്തോടെയാണ് പന്തൽ പ്രദർശനത്തിന് തയ്യാറാക്കുന്നത്. ഭൂമിപൂജയോടെയാണ് പന്തൽ കാൽനാട്ടുകർമം തുടങ്ങിയത്.
പാറമേക്കാവ് മേൽക്കാവ് മേൽശാന്തി കാരേക്കാട്ട് രാമൻ നമ്പൂതിരി മുഖ്യകാർമികനായി. കീരമ്പിള്ളി കുട്ടൻ സഹകാർമികനായി. ക്ഷേത്രഭാരവാഹികളും ദേശക്കാരും ചേർന്നാണ് പന്തലിന് കാൽനാട്ടിയത്. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. എം. ബാലഗോപാൽ, സെക്രട്ടറി ജി. രാജേഷ്, വൈസ് പ്രസിഡൻ്റ് വി.എം. ശശി, പി.വി. നന്ദകുമാർ, കൺവീനർ ഗോപിനാഥ് എടക്കുന്നി തുടങ്ങിയവർ നേതൃത്വം നൽകി.
ഡെപ്യൂട്ടി മേയർ എ. പ്രസാദ്, കൗൺസിലർ ബൈജു വർഗീസ്, എൽ.ഡി.എഫ്. സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ൻ, യു.ഡി.എഫ്. സ്ഥാനാർഥി രാജൻ ജെ. പല്ലൻ, മുൻമന്ത്രി വി.എസ്. സുനിൽകുമാർ തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു. എടപ്പാൾ സ്വദേശി നാദം ബൈജുവിനാണ് പന്തൽനിർമാണത്തിൻ്റെ ചുമതല. 22-ന് പന്തലിന്റെ പണി പൂർത്തിയാക്കുമെന്ന് ബൈജു പറഞ്ഞു. പന്തൽ നിർമാണത്തിൻ്റെ ഭാഗമായി കുറുപ്പം റോഡ് ജങ്ഷനിൽ താത്കാലിക ഗതാഗതനിയന്ത്രണമുണ്ടാകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















