പാലോട് : മഞ്ഞും മലയും കടന്ന് അവർ എത്തിയത് ജില്ലയിലെ ഏറ്റവും ഉയർന്നതും വിദൂരവുമായ പോളിങ് ബൂത്തിൽ. തിരഞ്ഞെടുപ്പിൻ്റെ അവസാന ലാപ്പിലും ഇവിടെ ശേഷിക്കുന്ന വോട്ടർമാർക്ക് വോട്ട് ചെയ്യാനുള്ള യന്ത്രങ്ങളുമായിട്ടാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥസംഘം എത്തിയത്.
അസൗകര്യങ്ങളൊക്കെയുണ്ടെങ്കിലും അതെല്ലാം മറന്നാണ് ഇവർ പണിയെടുക്കുന്നത്. പ്രിസൈഡിങ് ഓഫീസറായ സിന്ധുവും ഒപ്പമുള്ള ഉദ്യോഗസ്ഥരും രാത്രി കഴിച്ചുകൂട്ടാൻ തെല്ല് പണിപ്പെടേണ്ടിവരും.
വന്യമൃഗങ്ങൾ ധാരാളമുള്ള പൊന്മുടി ഗവ. യു.പി.എസ്., കുളച്ചിക്കര എന്നിവിടങ്ങളിലാണ് ബൂത്ത് ക്രമീകരിച്ചിരിക്കുന്നത്. രണ്ട് ബുത്തുകളിലായി 400-വോട്ടർമാരിൽ താഴെമയുള്ളു. ജില്ലയിൽ ഏറ്റവും കുറവ് വോട്ടർമാരുള്ള പ്രദേശമാണ് പൊന്മുടി.
കഴിഞ്ഞകാലത്തെപ്പോലെ തേയിലയുടെ കടുപ്പമുള്ള രുചി ഇവിടത്തെ രാഷ്ട്രീയത്തിനില്ല. കുളച്ചിക്കരയിലും പൊന്മുടിയിലുമുള്ള തമിഴ് മലയാളി വോട്ടർമാരാണ് ഇവിടെ വോട്ടുചെയ്യാനെത്തുന്നത്.
1995-ലാണ് ജനസംഖ്യ കുറഞ്ഞതോടെ കുളച്ചിക്കരയും പൊന്മുടിയും ഒറ്റ വാർഡാക്കി മാറ്റിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















