കോഴിക്കോട് :കേരളത്തിൽ രാഷ്ട്രീയമായ ഡീലുകൾ പരസ്‌പരം മാറിമാറി ചെയ്‌തുകൊണ്ട് സാമുദായികവും മതപരവുമായ ധ്രുവീകരണം പരസ്പരം നടന്നുകൊണ്ടിരിക്കുകയാണ്.അതിൻ്റെ പരിണിതഫലം കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു .
എന്നാൽ വള്ളിക്കുന്നിൽ സ്ഥാനാർത്ഥിയായി നിന്നുകൊണ്ട് ജീവിതകാലം മുഴുവൻ ചരിത്രരചനയും സാമൂഹ്യസേവനവും മതേതരത്വത്തിനും ഇടതുപക്ഷത്തിനും വേണ്ടി നടത്തിയ എനിക്ക് തിരഞ്ഞെടുപ്പ് ചതുരംഗപ്പലകയിലെ കരുവാകാൻ ഒട്ടും താല്പര്യമില്ലായിരുന്നു .അതുകൊണ്ട്തന്നെ അവസാനനിമിഷം പിൻവാങ്ങാൻ തീരുമാനമെടുക്കേണ്ടിവന്നു .എനിക്കും പലഡീലുകൾ അഥവാ ഒത്തുകളികൾ ഉണ്ടായിരുന്നു .അതിന്റെ ഫലപ്രാപ്‌തി എനിക്ക് ആവശ്യമില്ലായിരുന്നു .എന്റെ മാനിഫെസ്റ്റോ ആശയങ്ങൾ ഈ തിരഞ്ഞെടുപ്പിൽ പല അടിസ്ഥാനമാറ്റങ്ങൾക്കും പല ഡീലുകൾ കാരണമാകും ഇത് ചിത്രകാരൻറെ വാദമുഖമാണ്.
ചിത്രം: ഫയൽ കോപ്പി
ഞാൻ ഇപ്പോൾ എന്ത് ചെയ്യുന്നു ?
: ഡോ .കെ കെ എൻ കുറുപ്പ്
കോഴിക്കോട് :മലബാർ എഡ്യുക്കേഷൻ മൂവ്മെന്റിന്റെ ചെയർമാൻ എന്ന നിലയിൽ മലപ്പുറത്ത് വിഭജനത്തിന് വേണ്ടിയുള്ള സ്റ്റാറ്റിസ്റ്റിക്‌സ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് ഞാനിപ്പോൾ .
തിരുവനന്തപുരത്തിൻറെ കോളനിയാണ് മലബാർ എന്ന് സ്ഥാപിക്കു വാനുള്ള പഠനങ്ങളിലുമേർപ്പെട്ടിരിക്കുന്നു .
വയനാട് ട്രൈബൽ യൂണിവേഴ്സിറ്റിയിയുടെ ആവശ്യകതയെക്കുറിച്ച് മെമ്മോറാണ്ടം ശരിപ്പെടുത്തിക്കൊണ്ടിരിക്കുന്നു .
ചന്ദ്രഗിരിപ്പിഴയുടെ വടക്കുള്ള തുളുനാടൻ പ്രദേശം മുസ്ളീങ്ങളും ആദിവാസികളും അധികമുള്ള പ്രദേശമാണ് .
ഇന്ത്യയിലെ ഏറ്റവും പിന്നോക്കപ്രദേശമാണെന്നുള്ള റിപ്പോർട്ട് ശരിയാക്കിക്കൊണ്ടിരിക്കുന്നു.
കൂടാതെ തുളുനാട്ടിലെ പഞ്ചായത്തധികൃതരുമായി ബന്ധപ്പെട്ട സിജി എന്ന സാമൂഹ്യ സംഘടനയോടൊപ്പം തുളുനാട് ഡവലപ്പ്മെന്റ് ഫൗണ്ടേഷൻ (TDF )രൂപീകരിച്ച് പ്രവർത്തിക്കാനുള്ള പദ്ധതി ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നു .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















