തിരുവനന്തപുരം: കേരളം നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ തന്റെ വോട്ട് ഏത് ബൂത്തിലാണെന്ന് കൃത്യമായി അറിയാത്തവർക്ക് അത് സ്മാർട്ട് ഫോൺ വഴി വേഗത്തിൽ കണ്ടെത്താൻ സംവിധാനം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മൂന്ന് ലളിതമായ രീതികളിൽ വോട്ടർമാർക്ക് ബൂത്ത് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
വോട്ട് എവിടെയാണെന്ന് കണ്ടെത്താനുള്ള ആദ്യ വഴി വോട്ടർ ഐഡി കാർഡിലെ 10 അക്ക എപിക് (EPIC) നമ്പർ ഉപയോഗിച്ചുള്ളതാണ്. ഇതിനായി https://electoralsearch.eci.gov.in/ എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് എപിക് നമ്പർ, സംസ്ഥാനം, ക്യാപ്‌ച എന്നിവ നൽകി സെർച്ച് ചെയ്താൽ വോട്ടറുടെ പേര്, മണ്ഡലം, ബൂത്ത് നമ്പർ, സീരിയൽ നമ്പർ തുടങ്ങിയ വിവരങ്ങൾ ലഭ്യമാകും.
വോട്ടർ ഐഡി കൈവശമില്ലാത്തവർക്ക് വോട്ടർപ്പട്ടികയുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉപയോഗിച്ചും വിവരങ്ങൾ കണ്ടെത്താം. വെബ്സൈറ്റിലെ മൊബൈൽ സെർച്ച് ഓപ്ഷനിൽ ഫോൺ നമ്പർ നൽകി ഒ.ടി.പി വെരിഫിക്കേഷൻ പൂർത്തിയാക്കിയാൽ വോട്ടറുടെ പൂർണ്ണ വിവരങ്ങൾ സ്ക്രീനിൽ തെളിയും. ഇനി മൊബൈൽ നമ്പറും എപിക് നമ്പറും ഇല്ലാത്തവർക്കും വോട്ട് കണ്ടെത്താൻ വഴിയുണ്ട്. പേര്, വയസ്സ് അല്ലെങ്കിൽ ജനനത്തീയതി, ബന്ധുവിന്റെ പേര്, ജില്ല, അസംബ്ലി മണ്ഡലം എന്നിവ നൽകിയാൽ വെബ്സൈറ്റ് വഴി തന്നെ ബൂത്ത് വിവരങ്ങൾ കണ്ടെത്താവുന്നതാണ്.
സംസ്ഥാനത്തെ വോട്ടിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ 8 മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചു. നാളെ രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. കൊട്ടിക്കലാശം കഴിഞ്ഞ് നിശബ്ദ പ്രചാരണം തുടരുന്ന വേളയിൽ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാന ഘട്ട തിരക്കിലാണ് സ്ഥാനാർത്ഥികൾ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















