പോളിങ് സ്റ്റേഷനുകളിലെ ബൂത്ത് സ്റ്റിക്കറുകൾ നശിപ്പിച്ചു; കർശന നടപടിക്ക് നിർദേശം

പോളിങ് സ്റ്റേഷനുകളിലെ ബൂത്ത് സ്റ്റിക്കറുകൾ നശിപ്പിച്ചു; കർശന നടപടിക്ക് നിർദേശം
പോളിങ് സ്റ്റേഷനുകളിലെ ബൂത്ത് സ്റ്റിക്കറുകൾ നശിപ്പിച്ചു; കർശന നടപടിക്ക് നിർദേശം
Share  
2026 Apr 08, 10:56 AM
SAMUDRA
NISH
KWICOS

താമരശ്ശേരി: കൊടുവള്ളി, തിരുവമ്പാടി നിയോജകമണ്ഡലങ്ങളിലെ വിവിധ പോളിങ് സ്റ്റേഷനുകളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പതിപ്പിച്ച ബൂത്ത് സ്റ്റിക്കറുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തി. മൂന്ന് ദിവസം മുമ്പ് ഉദ്യോഗസ്ഥർ സ്ഥാപിച്ച സ്റ്റിക്കറുകളാണ് രാത്രിയുടെ മറവിൽ അജ്ഞാതർ കീറുകയോ പറിച്ചെറിയുകയോ ചെയ്തത്. കൊടുവള്ളി മണ്ഡലത്തിലെ രാരോത്ത് വില്ലേജിലെ 34-ാം നമ്പർ ബൂത്ത്, വാവാട് വില്ലേജിലെ 91-ാം നമ്പർ ബൂത്ത് (പനക്കോട് അസാസുൽ ഇസ്ലാം മദ്രസ), കൂടത്തായ് വില്ലേജിലെ 62-ാം നമ്പർ ബൂത്ത് എന്നിവിടങ്ങളിലെ സ്റ്റിക്കറുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ തിരുവമ്പാടി മണ്ഡലത്തിലെ നൂറാംതോട് എയ്ഡഡ് മാപ്പിള എൽ.പി.എസിലെ 39, 42 നമ്പർ ബൂത്തുകൾക്ക് മുന്നിലെ സ്റ്റിക്കറുകളും പറിച്ചുമാറ്റിയ നിലയിലാണ്.


​നിയോജകമണ്ഡലം, പോളിങ് സ്റ്റേഷൻ വിവരങ്ങൾ, ബി.എൽ.ഒമാരുടെയും സെക്ടർ ഓഫീസർമാരുടെയും ഫോൺ നമ്പരുകൾ, ഹെൽപ്പ്‌ലൈൻ നമ്പരുകൾ എന്നിവ രേഖപ്പെടുത്തിയ പ്രധാനപ്പെട്ട സ്റ്റിക്കറുകളാണ് ഇവ. നിലവിൽ അഞ്ചോളം സ്റ്റേഷനുകളിലെ സ്റ്റിക്കറുകൾ നശിപ്പിക്കപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കേസെടുക്കുന്നതിനായി അതത് പോലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരെ ബന്ധപ്പെടാൻ വില്ലേജ് ഓഫീസർമാർക്ക് നിർദേശം നൽകി. പൊതുരേഖകൾ നശിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് കൊടുവള്ളി നിയോജകമണ്ഡലം ഉപവരാണാധികാരിയും താമരശ്ശേരി എൽ.ആർ. തഹസിൽദാറുമായ ജോസഫ് ആന്റണി ഹർട്ടിസ് അറിയിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA