കേരളം നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം, വോട്ടിങ് യന്ത്രങ്ങളുടെ വിതരണം തുടങ്ങി

കേരളം നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം, വോട്ടിങ് യന്ത്രങ്ങളുടെ വിതരണം തുടങ്ങി
കേരളം നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം, വോട്ടിങ് യന്ത്രങ്ങളുടെ വിതരണം തുടങ്ങി
Share  
2026 Apr 08, 10:55 AM
SAMUDRA
NISH
KWICOS

തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ആവേശകരമായ കൊട്ടിക്കലാശത്തോടെ അവസാനിച്ചതിന് പിന്നാലെ കേരളം ഇന്ന് നിശബ്ദ പ്രചാരണത്തിലേക്ക് കടന്നു. നാളെ (ഏപ്രിൽ 9) രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. നിശബ്ദ പ്രചാരണ സമയത്ത് ചട്ടലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകി. വോട്ടെടുപ്പിനായുള്ള വോട്ടിങ് യന്ത്രങ്ങൾ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ എട്ട് മണി മുതൽ നിയോജകമണ്ഡല തലത്തിലുള്ള വിതരണ കേന്ദ്രങ്ങളിൽ ആരംഭിച്ചു. സുരക്ഷിതമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.


സംസ്ഥാനത്താകെ 2,71,42,952 വോട്ടർമാരാണുള്ളത്. വിവിധ മണ്ഡലങ്ങളിലായി 883 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു. 24 താൽക്കാലിക ബൂത്തുകൾ ഉൾപ്പെടെ ആകെ 30,495 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇതിൽ പ്രശ്‌നബാധിതമെന്ന് കണ്ടെത്തിയ 2,040 ബൂത്തുകളിൽ കേന്ദ്രസേനയുൾപ്പെടെയുള്ള പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബൂത്തുകൾക്കുള്ളിലേക്ക് വോട്ടർമാർക്ക് മൊബൈൽ ഫോണുകൾ കൊണ്ടുപോകാൻ അനുവാദമുണ്ടാകില്ല. ഫോണുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ എല്ലാ ബൂത്തുകളിലും മൊബൈൽ ഡെപ്പോസിറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വീടുകളിൽ വോട്ട് ചെയ്യുന്ന രീതിയിലുള്ള പോളിങ് ഇതിനോടകം 98 ശതമാനവും പൂർത്തിയായി. മതിയായ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായും സ്വതന്ത്രവും നീതിപൂർവ്വവുമായ വോട്ടെടുപ്പിന് എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA