പന്തിരിക്കരയിൽ ഫാൻ നിർമാണ യൂണിറ്റിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

പന്തിരിക്കരയിൽ ഫാൻ നിർമാണ യൂണിറ്റിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം
പന്തിരിക്കരയിൽ ഫാൻ നിർമാണ യൂണിറ്റിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം
Share  
2026 Apr 08, 10:52 AM
SAMUDRA
NISH
KWICOS

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര ടൗണിന് സമീപം പ്രവർത്തിക്കുന്ന ഫാൻ, ഫർണിച്ചർ നിർമാണ യൂണിറ്റിൽ വൻ തീപ്പിടിത്തം. പന്തിരിക്കര കൂടത്താങ്കണ്ടി സൂപ്പിയുടെ ഉടമസ്ഥതയിലുള്ള 'മിറാനോ' ഫാൻ നിർമാണ യൂണിറ്റിന്റെ ഗോഡൗണിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു അപകടം.


​തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഗോഡൗണിനുള്ളിൽ തീ പടർന്നത്. ഫാൻ നിർമാണത്തിനായുള്ള അസംസ്‌കൃത വസ്തുക്കളും ഫർണിച്ചറിനായി സൂക്ഷിച്ചിരുന്ന തടികളും പൂർണമായും കത്തിനശിച്ചു. ഏകദേശം 60 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ സൂപ്പി അറിയിച്ചു. യൂണിറ്റിൽ നിന്ന് വലിയ രീതിയിൽ പുക ഉയർന്നത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി. ഉടമയുടെ വീടിനോട് ചേർന്നാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.


​പേരാമ്പ്ര, നാദാപുരം അഗ്നിരക്ഷാ നിലയങ്ങളിൽ നിന്നായി മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. സ്റ്റേഷൻ ഓഫീസർമാരായ പി.കെ. ഭരതൻ, വരുൺ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA